പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളിൽ ജോലി നേടുന്നതിന് ഇപ്പോൾ അപേക്ഷിക്കാം
1. ഫാർമസിസ്റ്റ് നിയമനം
പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക നിയമനം അടിസ്ഥാനത്തിൽ രണ്ട് ഫാർമസിസ്റ്റ് മാരെ നിയമിക്കുന്നു. പ്രതിദിനം 350 രൂപ നിരക്കിൽ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഫാർമസിസ്റ്റ് തസ്തികയിലേക്ക് യോഗ്യതയുള്ളവർ 2020 മെയ് 20ന് നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി പങ്കെടുക്കാവുന്നതാണ്. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത B.pharm/D.pharm.
2. കൃഷിവകുപ്പിൽ ഫെസിലിറ്റേറ്റർ, കാർഷിക തൊഴിലാളി ഒഴിവുകൾ
തൃശൂര്‍ കൃഷിവകുപ്പിന് കീഴില്‍ മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സേവന കേന്ദ്രത്തിലേക്ക് ഫെസിലിറ്റേറ്റര്‍, കാര്‍ഷിക തൊഴിലാളികള്‍ എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഫെസിലിറ്റേറ്റര്‍ വിഭാഗത്തില്‍ ഒരു ഒഴിവാണുള്ളത്. റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍/ ബി എസ് സി (അഗ്രി) ബിടെക് (അഗ്രി) എന്‍ജിനീയര്‍/വി എച്ച് എസ് സി(അഗ്രി)യും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ അഗ്രികള്‍ച്ചറല്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കാര്‍ഷിക തൊഴിലാളികളുടെ തസ്തികകളിലേക്ക് 10 ഒഴിവുകളാണുള്ളത്.അപേക്ഷകർ 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള വരെ ആയിരിക്കണം. മതിലകം ബ്ലോക്ക് പഞ്ചായത്തിലെ താമസക്കാർ ആയിരിക്കണം. അപേക്ഷാഫോമുകൾ മതിലകം കൃഷിഭവനുകളിൽ നിന്നും കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. മെയ് 15 ആണ് അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9745139351
3. റേഡിയോതെറാപ്പി ടെക്നോളജിസ്ററ് നിയമനം
ആരോഗ്യകേരളം വയനാട് റേഡിയോതെറാപ്പി ടെക്‌നോളജിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. സയന്‍സ് വിഷയത്തില്‍ പ്ലസ്ടു പാസ്സായവര്‍ക്കും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് രണ്ടുവര്‍ഷത്തെ റേഡിയേഷന്‍ ടെക്‌നോളജിസ്റ്റ് കോഴ്‌സ് പാസ്സായവര്‍ക്കും അപേക്ഷിക്കാം.എ.ഇ.ആര്‍.ബി രജിസ്‌ട്രേഷന്‍, റേഡിയേഷന്‍ പ്രൊഫഷണല്‍ നമ്ബര്‍ എന്നിവ നിര്‍ബന്ധമാണ്. കോബാള്‍ട്ട് തെറാപ്പി മെഷീന്‍ പ്രവര്‍ത്തിപ്പിച്ചു പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ടെലിഫോണിക് ഇന്റര്‍വ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മെയ് 3ന് വൈകീട്ട് അഞ്ചിനുള്ളില്‍ dpmwyndhr@gmail.com എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. തപാല്‍ വഴിയോ നേരിട്ടോ നല്‍കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202771 എന്ന നമ്ബറില്‍ ബന്ധപ്പെടാം.
4. ഡോക്ടർ നിയമനം
തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ പി.എച്ച്.സിയില്‍ ആരോഗ്യകേരളം വയനാട് എം.ബി.ബി.എസ് ഡോക്ടറെ നിയമിക്കുന്നു. ടി.സി.എം.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ടെലിഫോണിക് ഇന്റര്‍വ്യൂ വഴിയാണ് നിയമനം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മെയ് 3ന് വൈകീട്ട് അഞ്ചിനുള്ളില്‍ dpmwyndhr@gmail.com എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. തപാല്‍ വഴിയോ നേരിട്ടോ നല്‍കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202771 എന്ന നമ്ബറില്‍ ബന്ധപ്പെടാം.