Kerala government and private job vacancies -Apply @dailyjob.online

Kerala government and private sector job vacancies -Walk in interview jobs 2020 kerala- വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

സർക്കാർ - പ്രൈവറ്റ് ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

1. വളണ്ടിയർ നിയമനം



വയനാട് ജില്ലയിലെ ഗിരി വികാസ് വിദ്യാലയത്തിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയിലേക്ക് അദ്ധ്യാപനത്തില്‍ കഴിവും അഭിരുചിയും മുന്‍പരിചയവുമുള്ളവരെ വോളന്റിയര്‍മാരായി നിയമിക്കുന്നു. നെഹ്‌റു യുവ കേന്ദ്രയുടെയും മറ്റ് ദേശീയ പ്രധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിശദവിവരങ്ങള്‍ക്ക് യു.എന്‍.വി. ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍, നെഹ്‌റു യുവ കേന്ദ്ര, കല്‍പ്പറ്റ നോര്‍ത്ത്. പി.ഒ, വയനാട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9496330297

2. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഒഴിവുകൾ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍
▪️സ്റ്റാഫ് നഴ്സ് 4
▪️ലാബ് ടെക്നീഷ്യന്‍ - 1
▪️ഫാര്‍മസിസ്റ്റ് - 1
▪️ജെ.എച്ച്‌.ഐ - 4
▪️ജെ.പി.എച്ച്‌.എന്‍ - 1
▪️ഇ.സി.ജി ടെക്നീഷ്യന്‍ - 1 ▪️നേഴ്സിംഗ് അസിസ്റ്റന്‍റ് - 2
എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിൽ നിയമനത്തിന് മെയ് 27 രാവിലെ 10-ന് അഭിമുഖം നടത്തും.കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ഒരു മാസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും  നിയമനം.പി. എസ് .സി . യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍,തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പങ്കെടുക്കണം . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 04828-203492, 202292.

3. ഡയറി പ്രമോട്ടർ ഒഴിവ്


ആലപ്പുഴ ജില്ലയിലെ ക്ഷീര വികസന വകുപ്പ് 2020-21 സാമ്ബത്തിക വര്‍ഷത്തെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയുടെ നടത്തിപ്പിനായി യൂണിറ്റിലെ ഉദ്യോഗസ്ഥരെ സഹായിയ്ക്കുന്നതിന് ജില്ലയിലെ ചമ്ബക്കുളം, വെളിയനാട് എന്നീ രണ്ട് ബ്ലോക്കുകളിലെയും ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ 'ഡയറി പ്രമോട്ടര്‍മാരായി' പ്രതിമാസം 7,500 രൂപാ ഇന്‍സെന്റീവോടെ എട്ട് മാസക്കാലയളവിലേയ്ക്ക് നിയോഗിയ്ക്കുന്നതിന് യോഗ്യരായവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.അപേക്ഷകര്‍ ചുരുങ്ങിയത് എസ്.എസ്.എല്‍.സി പാസ്സായവരായിരിയ്ക്കണം. പ്രായം 18നും 50നും ഇടയിൽ ആയിരിയ്ക്കണം. ഡെയറി പ്രമോട്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിയ്ക്കുന്നതാണ്. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ ക്ഷീരവികസന വകുപ്പിന്റെ ചമ്ബക്കുളം, വെളിയനാട് ബ്ലോക്കുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന ക്ഷീര വികസന യൂണിറ്റ് ഓഫീസുകളില്‍ നിന്നും ലഭിയ്ക്കും.അപേക്ഷകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ജൂണ്‍ രണ്ട്. അതാത് ബ്ലോക്കുകളിലെ അപേക്ഷകരുടെ അഭിമുഖം ആലപ്പുഴ കല്ലുപാലത്തിന് സമീപമുളള ക്ഷീരവികസന വകുപ്പ് ഡെപ്യട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും.. അപേക്ഷകര്‍ അഭിമുഖത്തില്‍ കൃത്യസമയത്ത് പ്രായം, വിലാസം, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ഇന്റര്‍വ്യവിന് പങ്കെടുക്കുന്നതിന് അറിയിപ്പുകള്‍ നല്‍കുന്നതല്ല. അഭിമുഖം ജൂണ്‍ 5ന് രാവിലെ 11 മണിമുതല്‍ നടക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs