South Eastern Railway job bank recruitment 2020-Apply online-@dailyjob.online

South eastern railway recruitment 2020/ഇന്ത്യൻ റെയിൽവേയിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Railway recruitment images 

സൗത്ത് ഈസ്റ്റേൺ  റെയിൽവേയുടെ 617 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

സൗത്ത് ഈസ്റ്റേൺ റെയിൽവേ വിവിധ തസ്തികകളിലായി 617 ഒഴിവുകളിലേക്കുള്ള ഓൺലൈൻ അപേക്ഷാ തീയതി നീട്ടി. കേന്ദ്രസർക്കാർ അതുപോലെ ഇന്ത്യൻ റെയിൽവേ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 മെയ് 23 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചുവടെ.

✏️ മേഖല - സൗത്ത് ഈസ്റ്റേൺ റെയിൽവേ
✏️ ജോലി തരം - കേന്ദ്രസർക്കാർ
✏️ ആകെ ഒഴിവുകൾ - 617
✏️ അപേക്ഷ സമർപ്പിക്കേണ്ട വിധം - ഓൺലൈൻ
✏️ ജോലിസ്ഥലം - ഇന്ത്യയിലുടനീളം
✏️ അവസാന തീയതി - 23/05/2020

സൗത്ത് ഈസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2020- ഒഴിവുകളുടെ വിവരങ്ങൾ
ആകെ 617 ഒഴിവുകളിലേക്ക് ആണ് സൗത്ത് ഈസ്റ്റേൺ റെയിൽവേ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.


                                                                                                           
Assistant
loco pilot
324       
Comml.cum
Ticket clerk
63
Junior clerk
cum typist
68
Sr.comml.
cum ticket
clerk  
84
Sr. Clerk
cum typist
70
JE (P. Way)03
JE (Works)02
JR (Signal)01
JR (Tele)01


 പ്രായപരിധി വിവരങ്ങൾ

സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെെ  വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട്.

                                   
UR18 - 42
OBC18 - 45
SC/ST18 - 47
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
1.ASSISTANT LOCO PILOT 

⚫️മെട്രിക്കുലേഷൻ അല്ലെങ്കിൽ അതിനു തുല്യമായ പത്താംക്ലാസ് വിജയം.
⚫️ ഐടിഐ സർട്ടിഫിക്കറ്റ്/ ആക്ട് അപ്രന്റിസ്‌ഷിപ്പ് ട്രേഡ് വിജയം.
⚫️ (iii)ഇലക്ട്രീഷ്യൻ (iv)ഇൻസ്ട്രുമെന്റ്  മെക്കാനിക്ക്
⚫️ മെയിൽ റൈറ്റ്/ മെയിന്റനൻസ് മെക്കാനിക്ക് /ടർണർ /മെഷീനെസ്റ്റ് റഫ്രിജറേറ്റർ& എസി മെക്കാനിക്ക് .

2.COMML.CUM TICKET CLERK 

HSC/ പന്ത്രണ്ടാം ക്ലാസ് (+2 ) അല്ലെങ്കിൽ അതിനു തുല്യമായ പരീക്ഷയിൽ 50%ത്തിൽ  കുറയാത്ത വിജയം

3.JUNIOR CLERK CUM TYPIST 

HSC/ പന്ത്രണ്ടാം ക്ലാസ് (+2 ) അല്ലെങ്കിൽ അതിനു തുല്യമായ പരീക്ഷയിൽ 50%ത്തിൽ  കുറയാത്ത വിജയം.

4.SENIOR COMML.CUM TICKET CLERK 

ബിരുദം അല്ലെങ്കിൽ അതിന് തുല്യമായത്

5.SENIOR CLERK  CUM TYPIST 

ബിരുദം അല്ലെങ്കിൽ അതിന്  തുല്യമായത്. കമ്പ്യൂട്ടറിൽ ഇംഗ്ലീഷ്/ ഹിന്ദിയിൽ ടൈപ്പ് ചെയ്യാനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം.

6.J.E(P.WAY)

മൂന്ന് വർഷത്തെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ Bsc.

7.J.E (Works)

മൂന്ന് വർഷത്തെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ Bsc.

8.J.E (SIGNAL)

ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ്/ ഇൻഫർമേഷൻ ടെക്നോളജി/ കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ്/ ഇൻഫർമേഷൻ ടെക്നോളജി/ കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയുടെ അടിസ്ഥാന സ്ട്രീമുകളുടെ ഏതെങ്കിലും ഉപ സ്ട്രീമിന്റെ സംയോജനം.

9.J.E(Tele)

ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ്/ ഇൻഫർമേഷൻ ടെക്നോളജി/ കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ്/ ഇൻഫർമേഷൻ ടെക്നോളജി/ കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയുടെ അടിസ്ഥാന സ്ട്രീമുകളുടെ ഏതെങ്കിലും ഉപ സ്ട്രീമിന്റെ സംയോജനം

അപേക്ഷ സമർപ്പിക്കേണ്ട വിധം.

◾️  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  2020 മെയ് 23 ന് മുൻപായി  ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.

◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെയുള്ള നോട്ടിഫിക്കേഷൻ നോക്കുക.


NOTIFICATION 

LAST DATE EXTENDED NOTIFICATION 

APPLY NOW

LATEST JOBS 


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs