![]() |
Cochin Shipyard Limited |
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിൽ ഇന്റർവ്യൂ വഴി ജോലി നേടാം
Cochin Shipyard Limited (CSL) വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നതിനുള്ള ageഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേരളത്തിൽ കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ആകെ 4 ഒഴിവിലേക്കാണ് അഭിമുഖം നടത്തുന്നത്. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയഗ്യത, പ്രായപരിധി തുടങ്ങിയ മാനദണ്ഡങ്ങൾ നേടേണ്ടതുണ്ട്.
Age Limit details
Cochin Shipyard Limited job recruitment 2020 അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജനറൽ അല്ലെങ്കിൽ UR വിഭാഗങ്ങൾക്കുള്ള പ്രായപരിധി 30 വയസ്സാണ്.OBC വിഭാഗത്തിൽപ്പെട്ടവർക്ക് മൂന്നുവർഷവും, പി ഡബ്ല്യു ഡി വിഭാഗക്കാർക്ക് 10 വർഷത്തെയും ഇളവ് പ്രായപരിധിയിൽ ലഭിക്കുന്നതാണ്.
Vacancy Details
അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ അതാത് പോസ്റ്റിലേക്കുള്ള ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്
1. Serang - 01
2. Engine Driver - 02
Cochin Shipyard Limited recruitment Salary details
മൂന്നു വർഷത്തേക്കുള്ള താൽക്കാലിക നിയമനമാണ് കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് അഭിമുഖം വഴി നടത്തുന്നത്. ഓരോ വർഷവും ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1. ആദ്യവർഷം - 23300
2. രണ്ടാം വർഷം - 24000
3. മൂന്നാം വർഷം - 24800
പ്രതിമാസം ലഭിക്കുന്ന ശമ്പളത്തിന് പുറമേ ഓവർടൈം ജോലി ചെയ്യുന്നതിന് 4000 മുതൽ 5000 വരെ പ്രതിമാസം ലഭിക്കും.
Educational Qualification's
1. Serang -
ഏഴാം ക്ലാസ് വിജയം, കോംപിറ്റന്റ് അതോറിറ്റിയുടെ പ്രസക്തമായ ചട്ടങ്ങൾക്ക് കീഴിൽ സാധുവായ Serang അല്ലെങ്കിൽ Lascar cum Serang Certificate. ഒരു മോട്ടോർ ബോട്ടിന്റെ serang ആയി കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
2. Engine Driver -
ഏഴാം ക്ലാസ് വിജയം, കോംപിറ്റന്റ് അതോറിറ്റിയുടെ പ്രസക്തമായ ചട്ടങ്ങൾക്ക് കീഴിൽ സാധുവായ എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്. ഒരു മോട്ടോർ ബോട്ടിന്റെ എൻജിൻ ഡ്രൈവർ ആയി കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
How to apply
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായി വായിച് മനസ്സിലാക്കുക.
◾️ അല്ലെങ്കിൽ ഗൂഗിളിൽ www.cochinshipyard.com എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത് സൈഡ് ബാറിലെ Career page ഓപ്പൺ ചെയ്യുക.
◾️ യോഗ്യരായ ഉദ്യോഗാർഥികൾ 2009 ജൂൺ 27 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12:30 വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
◾️Adress:-Recreation Club, Cochin Shipyard Limited,
Thevara Gate, Kochi – 682 015
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.