താലൂക്ക് ആശുപത്രിയിലെ വിവിധ തസ്തികകളിൽ നിയമനം
മലപ്പുറം ജില്ലയിലെ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ വൈകുന്നേര ഒ.പി പ്രവര്‍ത്തിപ്പിക്കുന്നതിന് താത്ക്കാലികമായി ദിവസവേതനടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. അസിസ്റ്റന്റ് സര്‍ജന്റ്, സ്റ്റാഫ് നഴ്സ് ഗ്രേഡ് ടു, ഫാര്‍മസിസ്റ്റ് തുടങ്ങിയ തസ്തികളിലാണ് നിയമനം.
വിദ്യാഭ്യാസ യോഗ്യത:
അസിസ്റ്റന്റ് സര്‍ജന്‍ നിയമനത്തിന് എം.ബി.ബി.എസ് ബിരുദവും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും, സ്റ്റാഫ് നഴ്സ് ഗ്രേഡ് ടു തസ്തികയ്ക്ക് ബി.എസ്.സി നഴ്സിങ്/ജി.എന്‍.എം, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനും, ഫാര്‍മസിസ്റ്റിന് ബി.ഫാം /ഡി.ഫാം കോഴസ്, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

താത്പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതമുള്ള അപേക്ഷകൾ ജൂണ്‍ 11ന് വൈകീട്ട് 4 വരെ ishtqhmpm@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക: 0483-2734866.