ഡാറ്റ അനലിസ്റ്റ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കേരള സർക്കാറിന് കീഴിൽ സ്ഥാപിതമായ റീബിൽഡ് കേരള ഇനിഷ്യേറ്റീവ്(RKI) ഡാറ്റ അനലിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂൺ 4 മുതൽ ഓൺലൈൻ വഴി അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 15നു മുൻപ് www.cmdkerala.net എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഈ റിക്രൂട്ട്മെന്റിന്റെ നിബന്ധനകളും വ്യവസ്ഥകളും വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ മുഴുവൻ വിവരങ്ങളും ചുവടെ.
ശമ്പള വിവരങ്ങൾ
Rebuild Kerala Initiative റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 30000 മുതൽ 40,000 രൂപ ശമ്പളമായി ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത വിശദാംശങ്ങൾ
എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ മാനേജ്മെന്റ് അല്ലെങ്കിൽ ഇക്കണോമിക്സ് എന്നിവയിൽ മികച്ച ബിരുദം / കമ്പ്യൂട്ടറുകളിൽ പ്രവർത്തന പരിജ്ഞാനം ഉണ്ടായിരിക്കണം.
▪️ സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ഐടി സിസ്റ്റങ്ങളിൽ ഒരു വർഷത്തെ പ്രത്യേക കോഴ്സ് പാസായിരിക്കണം.
▪️ സർക്കാർ അല്ലെങ്കിൽ സ്വകാര്യ ഓർഗനൈസേഷനുകളിൽ നിന്ന് കുറഞ്ഞത് മൂന്നു വർഷത്തെ പരിചയം. ഡാറ്റാ അനലിറ്റിക്സ്, സ്റ്റാറ്റിക്സ്, ഐടി ആപ്ലിക്കേഷൻ, അവതരണങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന പ്രവർത്തിപ്പിക്കുന്നതിനും അറിവ് ഉണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ www.cmdkerala.net എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
◾️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം വിശദമായി വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.
◾️ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നതിന് പൊരുത്തക്കേടുകൾക്കും CMD ഉത്തരവാദി ആയിരിക്കുകയില്ല.
◾️ ഉദ്യോഗാർഥികളുടെ അല്ലെങ്കിൽ അപേക്ഷകരുടെ യോഗ്യതാനന്തര അനുഭവം മാത്രമേ പരിഗണിക്കുകയുള്ളൂ.
◾️ അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സ്വന്തമായി ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം.
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.