ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ തൊഴിലവസരം
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്. വിവിധ തസ്തികകളിലായി ആകെ 32 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2020 ജൂൺ 19 മുതൽ 2020 ജൂൺ 30 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ.
TCC recruitment 2020- പ്രായപരിധി വിവരങ്ങൾ
ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് നിശ്ചിത പ്രായപരിധി കൂടി നേടേണ്ടതുണ്ട്. പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
Officer (Quality Control) |
35 വയസ്സുവരെ |
---|---|
Fitter Mechanic | 41 വയസ്സുവരെ |
Operator | 41 വയസ്സുവരെ |
Safety &Fireman | 41 വയസ്സുവരെ |
Helper(Electrical) | 41 വയസ്സുവരെ |
Helper(Fitter) | 41 വയസ്സുവരെ |
Vacancy details
ഓരോ തസ്തികളിലേക്കും അപേക്ഷിക്കുന്നതിന് മുൻപ് അതാ തസ്തികകളിലേക്കുള്ള ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ആകെ 32 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Officer (Quality Control) |
01 |
---|---|
Fitter Mechanic | 08 |
Operator | 08 |
Safety &Fireman | 02 |
Helper(Electrical) | 05 |
Helper(Fitter) | 08 |
Educational Qualifications
1.Officer (Quality control):-
ഫസ്റ്റ് ക്ലാസ് Msc. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കെമിസ്ട്രി അല്ലെങ്കിൽ തത്തുല്യം.
2.Fitter Mechanic:-
മെക്കാനിക്കൽ എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമ.DTE, അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച തുല്യത.
3.Operator :-
കെമിക്കൽ എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമ.DTE, അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച തുല്യത.
4.Safety & Fireman:-
ഇൻഡസ്ട്രിയൽ സേഫ്റ്റി എഞ്ചിനീയറിംഗിൽ ഡിപ്ലോമ.DTE, കേരളം, കേരള സർക്കാർ അംഗീകരിച്ച തുല്യത.
5.Helper(Electrical):-
ഐ ടി ഐ (ഇലക്ട്രീഷ്യൻ/വയർമാൻ ട്രേഡ്) ഉള്ള എസ്എസ്എൽസി അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച തത്തുല്യം.
6.Helper (Fitter):-
ഐടിഐ ഫിറ്റർ ട്രേഡ്(NCVT) ഉള്ള എസ്എസ്എൽസി അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച തത്തുല്ല്യം.

അപേക്ഷാഫീസ് വിവരങ്ങൾ
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിന്റെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് നിശ്ചിത അപേക്ഷാ ഫീസ് കൂടി അടക്കേണ്ടതുണ്ട്. അടച്ച് അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.
▪️Officer(Quality Control) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ജനറൽ/OBC വിഭാഗത്തിന് 1000 രൂപയാണ് അപേക്ഷാഫീസ്.SC/ST വിഭാഗത്തിന് 500 രൂപയും ആണ്.
▪️Fitter Mechanic, Operator, Safety & Fireman, Helper(Electrical), Helper(Fitter) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ജനറൽ/OBC വിഭാഗത്തിന് 500 രൂപയും SC/ST വിഭാഗത്തിന് 200 രൂപയുമാണ് അപേക്ഷാ ഫീസ്.
▪️ താല്പര്യമുള്ള ഉദ്യോഗാർകൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂൺ 30 വൈകുന്നേരം 5 മണിക്ക് മുൻപ് യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിക്കുക. Link
https://legacy.megaexams.com/cmd/cmd2.html
◾️ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.