പോസ്റ്റ് ഓഫീസ് ജോലി ആഗ്രഹിക്കുന്നവർക്ക് സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകൾ
Mail motor Service Staff car driver ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Central Government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ആകെ 5 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂലൈ 22 മുതൽ ഓഗസ്റ്റ് 18 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ചുവടെ.
ഒഴിവുകളുടെ വിവരങ്ങൾ
ആകെ 5 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 18 വരെ തപാൽ വഴി അപേക്ഷിക്കാവുന്നതാണ്.
▪️ UR-02, OBC-02, EWS-01
Age limit details
Mail motor service recruitment 2020 സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18 വയസ്സു മുതൽ 27 വയസ്സ് വരെയാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും, അംഗവൈകല്യമുള്ളവർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
Salary details
സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 19900 രൂപ ശമ്പളം ലഭിക്കും.
Educational Qualifications
⬤ ലൈറ്റ്, ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം.
⬤ കുറഞ്ഞത് മൂന്നു വർഷമെങ്കിലും ലൈറ്റ് അല്ലെങ്കിൽ ഹെവി മോട്ടോർ വാഹനങ്ങളിൽ പ്രവർത്തിച്ച പരിചയം.
⬤ അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം.
⬤ മോട്ടോർ മെക്കാനിസത്തെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം (വാഹനത്തിലെ ചെറിയ കേടുപാടുകൾ നീക്കംചെയ്യാൻ അറിയണം)
അപേക്ഷ സമർപ്പിക്കേണ്ട വിധം?
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഓഗസ്റ്റ് 18 ന് മുൻപ് തപാൽ വഴി അപേക്ഷ സമർപ്പിക്കണം.
⬤ അപേക്ഷകർ സ്പീഡ് പോസ്റ്റ് വഴിയോ രജിസ്ട്രേഡ് പോസ്റ്റ് വഴിയോ അപേക്ഷിക്കുക. വിലാസം :"The Manager, Mail Motor Service,Koti, Hyderabad- 500 095"
⬤ വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.