വീണ്ടും സൗജന്യ കിറ്റുമായി കേരള സർക്കാർ
Coivd-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യാൻ തീരുമാനമായി. Covid-19 വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിലാണ് കേരള സർക്കാർ ഓണം പ്രമാണിച്ച് സൗജന്യ കിറ്റ് വിതരണം ചെയ്യുന്നത്. നേരത്തെ നൽകിയ സൗജന്യ കിറ്റിൽ നിന്നും വ്യത്യസ്തമായി ഇത്തവണ സാധനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
ഓണം മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷമാണ്. കഴിഞ്ഞ 3 വർഷവും പ്രളയം എന്ന മഹാമാരിയായിരുന്നെങ്കിൽ ഇത്തവണ കോവിഡ് തീർത്ത കടുത്ത പ്രതിസന്ധിയുടെ മുൻപിലേക്കാണ് ഓണം കടന്നുവരുന്നത്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിലാണ് കേരളത്തിലെ 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് ഓണം സ്പെഷ്യൽ കിറ്റ് നിൽക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. അതുകൊണ്ടുതന്നെ കൊവിഡ് പ്രതിരോധത്തിനിടയിലും കേരള ജനത നിറഞ്ഞ മനസ്സുമായി ഓണത്തെ വരവേൽക്കാൻ.
11 ഇനങ്ങളാണ് ഓണം സ്പെഷ്യൽ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പഞ്ചസാര ഒരു കിലോ, ശർക്കര- 1kg, മുളകുപൊടി-100g, മഞ്ഞൾപൊടി-100g, മല്ലിപ്പൊടി-100g, സാമ്പാർ പൊടി-100g, വെളിച്ചെണ്ണ - അരലിറ്റർ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ-1 ലിറ്റർ, പപ്പടം- 1 പാക്കറ്റ്, സേമിയ അല്ലെങ്കിൽ പാലട - 1 ഒരു പാക്കറ്റ്, ഗോതമ്പ് നുറുക്ക് എന്നിവയാണ് സൗജന്യ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആഗസ്റ്റ് അവസാന വാരം സ്പെഷ്യൽ കിറ്റ് വിതരണം ആരംഭിക്കും. ഇതിനു പുറമേ മതിയായ അളവിൽ റേഷൻ ധാന്യ വിഹിതം ലഭിക്കാത്ത മുൻഗണന ഇതര വിഭാഗങ്ങൾക്ക് ആഗസ്റ്റ് മാസത്തിൽ 15 രൂപ നിരക്കിൽ 10 കിലോ അരി വിതരണം ചെയ്യും.