ലക്ഷദ്വീപിൽ പത്താംക്ലാസ് |പ്ലസ്ടു യോഗ്യതയുള്ളവർക്ക് അവസരം
ലക്ഷദ്വീപിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, മറൈൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ വാച്ചർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂലൈ 24 വരെ അപേക്ഷകൾ സമർപ്പിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം.
1. Village Extension Officer(VEO) Lady/Warden
ഒഴിവുകളുടെ വിവരങ്ങൾ
VEO തസ്തികയിലേക്ക് ആകെ 08 ഒഴിവുകളാണ് ഉള്ളത്.
പ്രായപരിധി
18 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള ലക്ഷദ്വീപിൽ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം.
ശമ്പളം
പ്രതിമാസം 25500 രൂപ ശമ്പളമായി ലഭിക്കും
വിദ്യാഭ്യാസ യോഗ്യത
▪️ പന്ത്രണ്ടാം ക്ലാസ് വിജയം(വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കോഴ്സ് പാസായിരിക്കണം)
▪️ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പരിശീലന കോഴ്സ് പാസ്സാകാത്തവരുടെ അഭാവത്തിൽ പ്ലസ് ടു വിജയിച്ച വരെയും പരിഗണിക്കും. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവർ പിന്നീട് ഈ കോഴ്സ് പാസാകണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം?
◾️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂലൈ 31 വരെ തപാൽ വഴി അപേക്ഷിക്കാം.
◾️ യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, മറ്റ് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ എന്നിവ "Director Department of women anf child UT of Lakshadweep" എന്ന വിലാസത്തിലേക്ക് അയക്കണം.
Notification
2. Marine Wild Life Protection Watcher
ഒഴിവുകളുടെ വിവരങ്ങൾ
ആകെ 200 ഒഴിവുകളിലേക്കാണ് മറൈൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ വാച്ചർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പ്രായപരിധി
18 വയസ്സു മുതൽ 25 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
വിദ്യാഭ്യാസ യോഗ്യത
പത്താംക്ലാസ് വിജയം
ശമ്പളം
മറൈൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ വാച്ചർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 15,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ ലക്ഷദ്വീപിൽ സ്ഥിര താമസക്കാരായവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
◾️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂലൈ 24 വരെ തപാൽ വഴി അപേക്ഷിക്കാം.
◾️www.lakshadweep.gov.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷ ഫോറവും വിശദവിവരങ്ങളും പരിശോധിക്കാം.
◾️ അപേക്ഷകർ ലക്ഷദ്വീപിൽ സ്ഥിരതാമസം ഉള്ളവരായിരിക്കണം