ഇലക്ട്രോണിക് കോർപ്പറേഷൻ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Electronic Corporation of Tamilnadu Limited വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. തമിഴ്നാട് ഗവൺമെന്റ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അറ്റൻഡർ, ഡ്രൈവർ, പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ പോസ്റ്റുകളിലേക്ക് ആണ് ഒഴിവുകളുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 സെപ്റ്റംബർ 17 വരെ അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
✏️ സ്ഥാപനം : ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് തമിഴ്നാട് ലിമിറ്റഡ്
✏️ ജോലി തരം : സംസ്ഥാന സർക്കാർ
✏️ വിജ്ഞാപന നമ്പർ : DIPR/758/DISPLAY/2020
✏️ ജോലിസ്ഥലം : ചെന്നൈ
✏️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 17/09/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : https://elcot.in/
ഒഴിവുകളുടെ വിവരങ്ങൾ
ആകെ 19 ഒഴിവുകളിലേക്കാണ് ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് തമിഴ്നാട് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലേക്കുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
1. Private Secretary - 04
2. Driver - 05
3.Attender - 10
ശമ്പള വിവരങ്ങൾ
ELCOT റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1. Private Secretary - 19500 - 62000/-
2. Driver - 19500 - 62000/-
3.Attender - 15700 - 50000/-
വിദ്യാഭ്യാസ യോഗ്യത
1. Private Secretary -
സർക്കാർ സാങ്കേതിക പരീക്ഷ നൽകുന്ന ഹയർഗ്രേഡ് പാസിംഗ് സർട്ടിഫിക്കറ്റ്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ഷോർട്ട് ഹാൻഡ് ടൈപ്പ് റൈറ്റിംഗ് ഉള്ള ഏതെങ്കിലും ബിരുദം. തമിഴ്നാട് സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഓഫീസ് ഓട്ടോമേഷൻ സംബന്ധിച്ച കമ്പ്യൂട്ടർ സർട്ടിഫിക്കറ്റ് കോഴ്സ് വിജയം. പൊതു അല്ലെങ്കിൽ സ്വകാര്യമേഖലയിൽ 3 വർഷം ജോലിചെയ്ത പരിചയം.
2. Driver -
➢ എട്ടാം ക്ലാസ് വിജയം
➢ ലൈറ്റ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്
➢ 5 വർഷത്തെ ഡ്രൈവിംഗ് പരിചയം
3. Attender -
എട്ടാം ക്ലാസ് വിജയം
അപേക്ഷ സമർപ്പിക്കേണ്ട വിധം
➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 സെപ്റ്റംബർ 17 വരെ തപാൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡൗൺലോഡ് ചെയ്ത അപേക്ഷാഫോം പൂർണ്ണമായും പൂരിപ്പിക്കുക.
➤ ഒപ്പിട്ട അപേക്ഷാഫോമിന്റെ കോപ്പി, ഐഡി പ്രൂഫിന്റെ ഫോട്ടോ കോപ്പി, ജനന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം.
➤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം "The Managing Director, Electronics Corporation of Tamilnadu Ltd, II Floor, MHU Complex, 692, Anna Salai, Nandanam, Chennai- 600 035"
➤ അപേക്ഷകർ സ്പീഡ് പോസ്റ്റ് വഴിയോ കൊറിയർ വഴിയോ അപേക്ഷകൾ അയക്കുക.
Notification
Application form
Official website