ഓഫീസ് സ്റ്റാഫ്, സൈറ്റ് എൻജിനീയർ തുടങ്ങിയ തസ്തികകളിൽ നിയമനം
മലപ്പുറം ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 23 ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പേര് രജിസ്റ്റർ ചെയ്യാം.
ഒഴിവുകളുടെ വിവരങ്ങൾ
ഓഫീസ് സ്റ്റാഫ്, സൈറ്റ് എൻജിനീയർ തുടങ്ങിയ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.
വിദ്യാഭ്യാസ യോഗ്യത
▪️ ഓഫീസ് സ്റ്റാഫ് :
പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ (സിവിൽ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
▪️ സൈറ്റ് എൻജിനീയർ :
ബിടെക് (സിവിൽ)
അപേക്ഷിക്കേണ്ട വിധം
▪️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഒക്ടോബർ 23 ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയബിലിറ്റി സെന്റർ മുഖേന പേര് രജിസ്റ്റർ ചെയ്യണം.
▪️ പേരിൽ രജിസ്റ്റർ ചെയ്യുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
▪️ കടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 04832-734 737