കേരള സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷനിൽ അവസരം
കേരള സർക്കാർ സ്ഥാപനമായ വെയർഹൗസിങ് കോർപ്പറേഷൻ ഡ്രൈവർ ഒഴിവുകളിലേക്ക് നിയമ നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 സെപ്റ്റംബർ 23 മുതൽ 2020 ഒക്ടോബർ 9 വരെ അപേക്ഷ സമർപ്പിക്കാം.
✏️ സഥാപനം : കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപ്പറേഷൻ
✏️ ജോലി തരം : Kerala government
✏️ വിജ്ഞാപനം നമ്പർ : No.KSWC/Admn/Appts/Driver(Con)/2020-21
✏️ തസ്തികയുടെ പേര് : ഡ്രൈവർ
✏️ ജോലിസ്ഥലം : കേരളത്തിലുടനീളം
✏️ അപേക്ഷിക്കേണ്ടവിധം : തപാൽ
✏️ അപേക്ഷിക്കേണ്ട തീയതി : 23/09/2020
✏️ അവസാന തീയതി : 09/10/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : www.kerwacor.com
Vacancy Details
ആകെ 2 ഒഴിവുകളിലേക്കാണ് ഡ്രൈവർ തസ്തികയിലേക്ക് കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപ്പറേഷൻ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
Age limit details
36 വയസ്സുവരെയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇതിലേക്ക് അപേക്ഷ സമർപ്പിക്കാം.
Educational qualifications
⬤ മിനിമം ഏഴാം ക്ലാസ് വിജയം
⬤ സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്
⬤ 5 വർഷത്തെ ഡ്രൈവിംഗ് പരിചയം
Salary details
Kerala state warehousing Corporation റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 19,000 രൂപ ശമ്പളം ലഭിക്കും.
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 09 വരെ തപാൽ വഴി അപേക്ഷിക്കാം
⬤ ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം
⬤ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
⬤ അപേക്ഷാഫോം വളരെ വ്യക്തമായി പൂരിപ്പിച്ച് എൻവലപ്പ് കവറിലിട്ട് തപാൽ വഴി അപേക്ഷിക്കുക
⬤ എൻവലപ്പ് കവറിനു മുകളിൽ “Application for the post of Driver on Contract Basis” എന്ന് രേഖപ്പെടുത്തണം
⬤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം : “General Manager”, Kerala State Warehousing Corporation, Post Box No.1727, Kochi-16
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക