Fire Woman (Trainee) Latest PSC Recruitment 2020-Apply online 100 vacancies

Application are invited from fire women (trainee) all eligible candidates apply through online, Kpsc thulasi officially out off thing recruitment noti

കേരളത്തിലെ 14 ജില്ലകളിൽ ആയി 100 ഫയർ വുമൺ തസ്തികകളിൽ വിജ്ഞാപനം വന്നു

കേരള psc ഫയർ വുമൺ(ട്രെയിനി) തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാരിന് കീഴിൽ ഒരു Government job ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ഇത് ഒരു മികച്ച അവസരമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഡിസംബർ 23ന് മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്. 

ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴി ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഉണ്ടോ എന്ന്  ഉറപ്പു വരുത്തേണ്ടതാണ്.

⬤ CATEGORY NO: 245/2020

ഒഴിവുകളുടെ വിവരങ്ങൾ

ആകെ 100 ഒഴിവുകളിലേക്കാണ് ഫയർ വുമൺ (ട്രെയിനി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

⬤ തിരുവനന്തപുരം : 15

⬤ കൊല്ലം : 05

⬤ പത്തനംതിട്ട : 05

⬤ ആലപ്പുഴ : 05

⬤ കോട്ടയം : 05

⬤ ഇടുക്കി : 05

⬤ എറണാകുളം : 15

⬤ തൃശ്ശൂർ : 05

⬤ പാലക്കാട് : 05

⬤ മലപ്പുറം : 05

⬤ കോഴിക്കോട് : 15

⬤ വയനാട് : 05

⬤ കണ്ണൂർ : 05

⬤ കാസർഗോഡ് : 05

പ്രായപരിധി

18 വയസ്സു മുതൽ 26 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1994 നും 01.01.2002 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

i) പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

ii) 152 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ ആണെങ്കിൽ 150 സെന്റീമീറ്റർ മതിയാകും)

iii) നന്നായി നീന്താൻ അറിയണം

iv) കണ്ണട ഉപയോഗിക്കാതെ മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം.

v) കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ

ശാരീരിക യോഗ്യതകൾ

ചുവടെ കൊടുത്തിട്ടുള്ള 8 വിഭാഗത്തിൽ നിന്നും 5 എണ്ണത്തിൽ എങ്കിലും വിജയിക്കണം

1) 100 മീറ്റർ ഓട്ടം : 17 സെക്കൻഡ് കൊണ്ട്

2) ഹൈജമ്പ് : 106 സെന്റീമീറ്റർ

3) ലോങ്ങ് ജമ്പ് : 305 സെന്റീമീറ്റർ

4) ഷോട്ട്പുട്ട്(4kg) : 488 സെന്റീമീറ്റർ

5) 200 മീറ്റർ ഓട്ടം : 36 സെക്കൻഡ് കൊണ്ട്

6) പന്ത് എറിയൽ : 14 മീറ്റർ

7) ഷട്ടിൽ റേസ്(4X25m) : 26 സെക്കൻഡ്

8) സ്കിപ്പിംഗ് (1 മിനുട്ട്) : 80 തവണ

ശമ്പള വിവരങ്ങൾ

ഫയർ വുമൺ (ട്രെയിനി)  തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക്. 20000 മുതൽ 45800 രൂപ വരെ ശമ്പളം ലഭിക്കും. 

അപേക്ഷ സമർപ്പിക്കേണ്ട വിധം

▪️ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റിൽ Psc പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ് 

▪️അപേക്ഷികുന്നതിന് മുൻപ്  ഉദ്യോഗാർത്ഥികൾ

 മുകളിൽ പറഞ്ഞ യോഗ്യതകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Notification 

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs