KVASU റിക്രൂട്ട്മെന്റ് 2020- ലാബ് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഫീഡ്മിൽ ടെക്നീഷ്യൻ തുടങ്ങിയ നിരവധി ഒഴിവുകൾ വിജ്ഞാപനം
Kerala veterinary and animal Sciences University (KVASU) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്ന ത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഒരു ജോലിയാണ് ഇത്. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം എന്നിവ ചുവടെ പരിശോധിക്കാവുന്നതാണ്.യോഗ്യരായ ഉദ്യോഗാർഥികൾ നവംബർ 30ന് മുൻപ് അപേക്ഷിക്കണം.
➤ സ്ഥാപനം : Kerala veterinary and animal Sciences University
➤ ജോലി തരം : Kerala government jobs
➤ അപേക്ഷിക്കേണ്ട വിധം : തപാൽ
➤ അപേക്ഷിക്കേണ്ട തീയതി : 12/11/2020
➤ അവസാന തീയതി : 30/11/2020
➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.kvasu.ac.in/
ഒഴിവുകളുടെ വിവരങ്ങൾ
4 ഒഴിവുകളിലേക്ക് ആണ് കേരള വെറ്റിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
1. ഫീഡ് മിൽ സൂപ്പർവൈസർ : 01
2. ഫീഡ് മിൽ ടെക്നീഷ്യൻ : 01
3. ലാബ് അസിസ്റ്റന്റ് : 01
4. അക്കൗണ്ടന്റ് : 01
ശമ്പള വിവരങ്ങൾ
AVASU റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1. ഫീഡ് മിൽ സൂപ്പർവൈസർ : പ്രതിദിനം 680 രൂപ, ഒരുമാസം പരമാവധി 18360 രൂപ ലഭിക്കും
2. ഫീഡ് മിൽ ടെക്നീഷ്യൻ : പ്രതിദിനം 680 രൂപ, ഒരുമാസം പരമാവധി 18360 രൂപ ലഭിക്കും
3. ലാബ് അസിസ്റ്റന്റ് : പ്രതിദിനം 730 രൂപ, ഒരുമാസം പരമാവധി 19710 രൂപ ലഭിക്കും
4. അക്കൗണ്ടന്റ് : പ്രതിദിനം 730 രൂപ, ഒരുമാസം പരമാവധി 19710 രൂപ ലഭിക്കും
വിദ്യാഭ്യാസ യോഗ്യത
1. ഫീഡ് മിൽ സൂപ്പർവൈസർ :
പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ
2. ഫീഡ് മിൽ ടെക്നീഷ്യൻ :
i) പത്താംക്ലാസ് വിജയം
ii) ഏതെങ്കിലും അംഗീകൃത ITI യിൽ നിന്ന് ഫിറ്റർ/ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ ഡിപ്ലോമ.
3. ലാബ് അസിസ്റ്റന്റ് :
M.Sc കെമിസ്ട്രി അല്ലെങ്കിൽ ബയോകെമിസ്ട്രി/B.Sc അല്ലെങ്കിൽ ബയോകെമിസ്ട്രി
4. അക്കൗണ്ടന്റ് :
i) M.Com/B.Com
ii) ടാലി സോഫ്റ്റ്‌വെയർ കോഴ്സ്
അപേക്ഷിക്കേണ്ട രീതി
➤ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
➤ ഡൗൺലോഡ് ചെയ്ത് അപേക്ഷ ഫോം പൂർണമായും പൂരിപ്പിക്കുക.
➤ അപേക്ഷയോടൊപ്പം സ്വന്തമായി അറ്റസ്റ്റ് ചെയ്ത് പാസ്പോർട്ട് സൈസ് ഫോട്ടോയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അയക്കുക.
➤ അപേക്ഷകൾ നവംബർ 30 വൈകുന്നേരം 3 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക.
➤ അപേക്ഷ അയക്കേണ്ട വിലാസം Special Officer, Revolving Fund Feedmill, Avian Research Station, Thiruvazhamkunnu, Kerala - 678 601
➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായും നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക