പോസ്റ്റ് ഓഫീസ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് 2443 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Karnataka postal circle ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs അതുപോലെ Post Office Jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക അപേക്ഷകർ 2021 ജനുവരി 20ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസയോഗ്യത, ശമ്പളം, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ.
Contents
➤ ഓർഗനൈസേഷൻ : Karnataka postal circle
➤ ജോലി തരം : കേന്ദ്ര സർക്കാർ
➤ വിജ്ഞാപന നമ്പർ : III/2020-2021
➤ ആകെ ഒഴിവുകൾ : 2443
➤ ജോലിസ്ഥലം : കർണാടക
➤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
➤ അപേക്ഷ സമർപ്പിക്കേണ്ട അവസാാന തീയതി : 20/01/2021
➤ വെബ്സൈറ്റ് : https://appost.in
Latest Karnataka Postal Circle Recruitment 2021-Vacancy Details
ആകെ 2443 ഒഴിവുകളിലേക്ക് ആണ് കർണാടക പോസ്റ്റ് സർക്കിൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
› UR : 1023
› OBC : 605
› SC : 322
› EWS : 266
› ST : 147
› PWD-A : 13
› PWD-B : 22
› PWD-C : 30
› PWD-CE : 11
Latest Karnataka Postal Circle Recruitment 2021-Salary details
കർണാടക പോസ്റ്റൽ സർക്കിൾ റിക്രൂട്ട്മെന്റ് വഴി GDS തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1. Branch Postmaster (BPM) : 12,000-14,500/-
2. Assistant Branch Postmaster (ABPM) : 10,000-12,000/-
Latest Karnataka Postal Circle Recruitment 2021-Age Limit Details
18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള വ്യക്തികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, മറ്റ് പിന്നോക്ക സമുദായക്കാർ തുടങ്ങിയവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകം.
Latest Karnataka Postal Circle Recruitment 2021-Educational Qualification
➢ ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് വിജയം.
➢ എവിടെയാണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ, ഗണിതം, ഇംഗ്ലീഷ് എന്നിവ പത്താംക്ലാസിൽ ഒരു വിഷയമായി പഠിച്ചിരിക്കണം.
Application fee details
› OBC, പുരുഷൻ,EWS, ട്രാൻസ്മെൻ എന്നിവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്.
› മറ്റ് വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
› ഓൺലൈൻ വഴി ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം.
How to Apply for Karnataka Postal circle Recruitment 2021?
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ജനുവരി 20ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.
◾️ ഉദ്യോഗാർത്ഥികൾ https://appost.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് വിജ്ഞാപനം പരിശോധിക്കണം.
◾️ വിജ്ഞാപനം വായിച്ചു മനസ്സിലാക്കി അപേക്ഷിക്കാൻ അർഹതയുണ്ടെങ്കിൽ Apply now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
◾️ ആദ്യം ആപ്ലിക്കേഷൻ ഫീസ് ഉദ്യോഗാർത്ഥികൾ അടക്കണം.
◾️ തന്നിട്ടുള്ള അപേക്ഷാഫോം പൂർണ്ണമായി പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുക.
◾️ കടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കുകൾ പരിശോധിക്കുക.