സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ കുടുംബശ്രീയിലെ 14 ജില്ലകളിലെയും അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ/ പ്രോഗ്രാം ഓഫീസർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വഴി നിയമനം നടത്തുന്നതിനായി യോഗ്യരായ കേന്ദ്ര-സംസ്ഥാന സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റായ www.kudumbashree.org ൽ ലഭിക്കും.
Job Details
• ബോർഡ്: Kudumbashree• ജോലി തരം: Kerala Govt
• നിയമനം: ഡെപ്യൂട്ടേഷൻ
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 72
• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ
• അപേക്ഷിക്കേണ്ട തീയതി: 25/06/2021
• അവസാന തീയതി: 15/07/2021
Vacancy Details
വിവിധ തസ്തികകളിലായി ആകെ 72 ഒഴിവുകളിലേക്ക് ആണ് കുടുംബശ്രീ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ/ പ്രോഗ്രാം ഓഫീസർ : 06
- അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ: 52
- ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ: 14
Salary Details
- ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ/ പ്രോഗ്രാം ഓഫീസർ : 59300-120900/-
- അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ: 37400-79000
- ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ: 59300-120900/-
Educational Qualifications
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ/ പ്രോഗ്രാം ഓഫീസർ
- അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം
- സർക്കാർ/ അർദ്ധസർക്കാർ / കേന്ദ്ര സർക്കാർ സർവീസിലോ, പ്രമുഖ എൻജിഒ കളിലോ താഴെ വിവരിച്ച മേഖലകളിലോ സമാന മേഖലകളിലോ ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. നിലവിൽ സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്ന വ്യക്തി ആയിരിക്കണം.
- കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ അവതരണം നടത്താനും, മികച്ച ഡ്രാഫ്റ്റിംഗ് നടത്താനുമുള്ള സ്കിൽ ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ:
- അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം
- പ്രായോഗിക കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ:
- അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം
- സർക്കാർ/ അർദ്ധസർക്കാർ / കേന്ദ്ര സർക്കാർ സർവീസിലോ, പ്രമുഖ എൻജിഒ കളിലോ താഴെ വിവരിച്ച മേഖലകളിലോ സമാന മേഖലകളിലോ ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. നിലവിൽ സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്ന വ്യക്തി ആയിരിക്കണം.
- കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ അവതരണം നടത്താനും, മികച്ച ഡ്രാഫ്റ്റിംഗ് നടത്താനുമുള്ള സ്കിൽ ഉണ്ടായിരിക്കണം.
Selection Procedure
- നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കുന്നു.
- യോഗ്യരായവരുടെ പട്ടികയിൽ ഉൾപ്പെട്ട ജീവനക്കാരുടെ താൽപര്യവും, വിഷയാവതരണ ശേഷിയും, സാമൂഹിക പ്രതിബദ്ധതയും മറ്റും മനസ്സിലാക്കുന്നതിനുള്ള ഒരു എഴുത്ത് പരീക്ഷ ഉണ്ടാകുന്നതാണ്.
- തുടർന്ന് ഓരോരുത്തരും രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന അഭിമുഖങ്ങളിലും ഫീൽഡ് വിസിറ്റ്ലും പങ്കെടുക്കേണ്ടതാണ്.
How to Apply?
- നിശ്ചിത യോഗ്യത ഉള്ളവർ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള ഫോർമാറ്റിൽ അപേക്ഷയും, വകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രവും സമയബന്ധിതമായി സമർപ്പിക്കണം.
- ബയോഡാറ്റയിൽ, കമ്മ്യൂണിക്കേഷൻ അഡ്രസ്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം. ഇമെയിൽ വഴി ആയിരിക്കും കുടുംബശ്രീയിൽ നിന്നും തുടർന്നുള്ള അറിയിപ്പുകൾ ലഭിക്കുക
- ബയോഡാറ്റയിൽ വിദ്യാഭ്യാസ യോഗ്യത യോടൊപ്പം, അധിക യോഗ്യതകളും രേഖപ്പെടുത്തേണ്ടതും, പ്രവർത്തിപരിചയം വ്യക്തമാക്കേണ്ടതാണ്.
- യോഗ്യതയുള്ള ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃ വകുപ്പിൽ നിന്നുള്ള NOC സഹിതം അപേക്ഷിക്കണം.
- അപേക്ഷകൾ അയയ്ക്കേണ്ട വിലാസം
എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിങ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011Notification-1