UPSC റിക്രൂട്ട്മെന്റ് 2023 - പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേന്ദ്ര സർവീസിൽ അവസരം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2023 വർഷത്തെ നാഷണൽ ഡിഫൻസ് അക്കാദമി& നേവൽ അക്കാദമി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ 395 ഒഴിവുകളിലേക്ക് ആണ് വിജ്

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2022-23 വർഷത്തെ നാഷണൽ ഡിഫൻസ് അക്കാദമി& നേവൽ അക്കാദമി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ 395 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം. കേന്ദ്ര സർവീസിൽ യൂണിഫോം ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

 യോഗ്യരായ ഉദ്യോഗാർഥികൾ 2023 ജനുവരി 10 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം. ചുവടെ നൽകിയിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം മാത്രം അപേക്ഷകൾ  സമർപ്പിക്കുക. അല്ലാത്തപക്ഷം അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.

Job Details

• ബോർഡ്: Union Public Service Commission
• ജോലി തരം: Central Government Job
• വിജ്ഞാപന നമ്പർ: No.03/2023-NDA-I
• ആകെ ഒഴിവുകൾ: 395
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2022 ഡിസംബർ 21
• അവസാന തീയതി: 2023 ജനുവരി 10 

Vacancy Details

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ 395 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ അക്കാദമിയിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

› നാഷണൽ ഡിഫൻസ് അക്കാദമി: 370 (ആർമി-208, നേവി-42, എയർ ഫോഴ്സ്-120)

› നേവൽ അക്കാദമി (10+2 കേഡറ്റ് എൻട്രി സ്കീം): 25

Age Limit Details

18 വയസ്സിനും 15 വയസ്സിനും മധ്യേ പ്രായമുള്ള യുവതി യുവാക്കൾക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 2004 ജൂലൈ രണ്ടിനും 2007 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ച വ്യക്തികൾ ആയിരിക്കണം. പിഡബ്ല്യുഡി, വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്. 

Educational Qualifications

1. For Army Wing of National Defense Academy:

അംഗീകൃത ബോർഡിൽനിന്നും പന്ത്രണ്ടാം ക്ലാസ് (പ്ലസ് ടു) ജയം അല്ലെങ്കിൽ തുല്യമായ യോഗ്യത

2. For Air Force and Naval Wings of National Defense Academy and for the 10+2 Cadet Entry Scheme at the Indian Naval Academy

അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ വിഷയമായി പഠിച്ച് പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തുല്യമായ യോഗ്യത.സ്കൂൾ വിദ്യാഭ്യാസത്തിന്റെ 10 + 2 പാറ്റേൺ അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയ്ക്ക് കീഴിൽ പന്ത്രണ്ടാം ക്ലാസ്സിൽ ഹാജരാകുന്ന അപേക്ഷകർക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം

Salary Details

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന യുവതി യുവാക്കൾക്ക് യുപിഎസ് സി നിശ്ചയിക്കുന്ന ശമ്പളം ലഭിക്കുന്നതാണ്.

Application Fees Details

➤ 100 രൂപയാണ് അപേക്ഷാ ഫീസ്
➤ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല
➤ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് / സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ വഴി അപേക്ഷാഫീസ് അടയ്ക്കാം 

How to Apply?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള 119 പേജുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വിശദമായി വായിച്ചു നോക്കുക
› യോഗ്യരായ ഉദ്യോഗാർഥികൾ 2023 ജനുവരി 10 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
› ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ചുകൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക
› അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ ഫീസ് അടക്കുക
› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി സത്യസന്ധമായി പൂരിപ്പിക്കുക
› ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain