കേന്ദ്ര പ്രതിരോധ മന്ത്രാലയം (മിനിസ്ട്രി ഓഫ് ഡിഫൻസ്) നിലവിലുള്ള 42 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ വ്യക്തികൾക്ക് 2021 ജൂൺ 13 വരെ ഓഫ്‌ലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം. മിക്ക തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസ് വിജയമാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ
• സ്ഥാപനം : മിനിസ്റ്ററി ഓഫ് ഡിഫൻസ്
• ജോലി തരം : കേന്ദ്ര സർക്കാർ
• റിക്രൂട്ട്മെന്റ് : ഡയറക്ട്
• പോസ്റ്റിന്റെ പേര് :--
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• അപേക്ഷിക്കേണ്ട വിധം : ഓഫ്‌ലൈൻ/തപാൽ
• അപേക്ഷിക്കേണ്ട തീയതി : 22/05/2021
• അവസാന തീയതി : 13/06/2021
പ്രായപരിധി വിവരങ്ങൾ
1. കാർപെൻഡർ : 18 - 25
2. ലേബർ : 18 - 25
3. ഫയർമാൻ : 18 - 25
4. വെഹിക്കിൾ മെക്കാനിക്ക് : 18 - 25
5. സിവിലിയൻ മോട്ടോർ ഡ്രൈവർ : 18 - 27
കുറിപ്പ് : പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. മറ്റ് പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത ഇളവുകൾ ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
1. കാർപെൻഡർ
› അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് ജയം
› ആശാരിപ്പണി അറിഞ്ഞിരിക്കണം
2. ലേബർ
› അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് ജയം
3. ഫയർമാൻ
› അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് വിജയം
› എല്ലാത്തരം അഗ്നിശമന ഉപകരണങ്ങൾ, ഫയർ എൻജിനുകൾ, പമ്പുകൾ, ഹോസ് ഫിറ്റിങ്ങുകൾ... എന്നിവയുടെ ഉപയോഗവും പരിപാലനവും അറിഞ്ഞിരിക്കണം
› പ്രഥമശുശ്രൂഷ, ഫയർ ഫൈറ്റിംഗ് ഉപകരണങ്ങൾ, ട്രെയിലർ ഫയർ പാമ്പ് എന്നിവയുമായി പരിചയം ഉണ്ടായിരിക്കണം
› വ്യത്യസ്ത തരം അഗ്നിശമന സേനകളുടെ പ്രാഥമിക തത്വങ്ങൾ അറിഞ്ഞിരിക്കണം
› 165 സെന്റീമീറ്റർ ഉയരം
› ചെസ്റ്റ് 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം
› കുറഞ്ഞത് 50 കിലോ ഭാരം ഉണ്ടായിരിക്കണം
3. വെഹിക്കിൾ മെക്കാനിക്ക്
› അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
› ഇംഗ്ലീഷിലും ഹിന്ദിയിലും ടൂൾസ് നമ്പറും വാഹനങ്ങളുടെ പേരുകളും വായിക്കാൻ അറിഞ്ഞിരിക്കണം
› നിശ്ചിത ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം
5. സിവിലിയൻ മോട്ടോർ ഡ്രൈവർ
› അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
› ആർ ടി ഓ യിൽ നിന്നും ഹെവി മോട്ടോർ സിവിലിയൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
› ഹെവി വാഹനങ്ങൾ ഓടിച്ച് 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
ഒഴിവുകളുടെ വിവരങ്ങൾ
മിനിസ്റ്ററി ഓഫ് ഡിഫൻസ് ആകെ 42 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ പോസ്റ്റിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
1. കാർപെൻഡർ : 01
2. ലേബർ : 10
3. ഫയർമാൻ : 03
4. വെഹിക്കിൾ മെക്കാനിക്ക് : 01
5. സിവിലിയൻ മോട്ടോർ ഡ്രൈവർ : 27
ശമ്പള വിവരങ്ങൾ
1. കാർപെൻഡർ : 18000-41100
2. ലേബർ : 18000-41100
3. ഫയർമാൻ : 19900-45700
4. വെഹിക്കിൾ മെക്കാനിക്ക് : 19900-45700
5. സിവിലിയൻ മോട്ടോർ ഡ്രൈവർ : 19900-45700
തിരഞ്ഞെടുപ്പ് പ്രക്രിയ
› എഴുത്തുപരീക്ഷ
› ശാരീരിക യോഗ്യത പരീക്ഷ
അപേക്ഷിക്കേണ്ട വിധം
➢ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 13ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
➢ അപേക്ഷാഫോമിന്റെ മാതൃക ചുവടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
➢ ഉദ്യോഗാർത്ഥികൾ അപേക്ഷ അയക്കുന്ന എൻവലപ്പ് കവറിന് മുകളിൽ 45 രൂപ വിലയുള്ള തപാൽ സ്റ്റാമ്പ് ഒട്ടിക്കണം
➢ അഡ്മിറ്റ് കാർഡ് അയക്കുന്നതിൽ ആവശ്യമായ കവറും അപേക്ഷയോടൊപ്പം ഉൾപ്പെടുത്തുക
➢ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിച്ചറിയുക
➢ അപേക്ഷ സമർപ്പിക്കേണ്ട വിലാസം
Reception Centre (Recruitment Cell), 5471 A SC Battalion (MT), Near Barfani Mandir Opposite SD College, Pathankot Cantt (Punjab)-145001
Notification |
|
Application Form |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |