ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) നിലവിലുള്ള 43 അപ്രെന്റിസ് ഒഴിവുകളിലേക്ക് നോട്ടിഫിക്കേഷൻ പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക്ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഐഎസ്ആർഒ റിക്രൂട്ട്മെന്റ്ലേക്ക് അപേക്ഷിക്കാനുള്ള ഓരോ ഘട്ടങ്ങളും, യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ പരിശോധിക്കുക.
Job Details
Vacancy Details
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ നിലവിൽ 43 ഒഴിവുകളിലേക്ക് ആണ് അപ്രെന്റിസ് ട്രെയിനി തസ്തികയിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
• ഗ്രാജുവേറ്റ് അപ്രെന്റിസ്: 13
• ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രെന്റിസ്: 30
Educational Qualifications
ഗ്രാജുവേറ്റ് അപ്രെന്റിസ്:
ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 60 ശതമാനം മാർക്കോടെ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ഡിഗ്രി
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രെന്റിസ്:
അംഗീകൃത ബോർഡ്/ സർവ്വകലാശാലയിൽ നിന്നും 60 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ ദൈർഘ്യമുള്ള ഫസ്റ്റ് ക്ലാസ് ഡിപ്ലോമ അല്ലെങ്കിൽ എൻജിനീയറിങ്
കൊമേഴ്സ്യൽ പ്രാക്ടീസ്
കൊമേഴ്സ്യൽ പ്രാക്ടീസിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ
Salary Details
• ഗ്രാജുവേറ്റ് അപ്രെന്റിസ്: 9000/-
• ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രെന്റിസ്: 8000/-
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യത പരിശോധിക്കുക
- ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം
- 2021 ജൂലൈ 22 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക
- അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് അതുവഴി അപ്ലൈ ചെയ്യുക