ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP) 65 ജിഡി കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയുടെ പ്രതിരോധ മേഖലകളിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 സെപ്റ്റംബർ 2 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിനെ കുറിച്ച് : ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശവുമായുള്ള അതിർത്തിയിലെ ഇന്ത്യയുടെ പ്രാഥമിക അതിർത്തി പട്രോളിംഗ് സംഘടനയാണ് ഇന്തോ-ടിബറ്റൻ അതിർത്തി പോലീസ്. 1962 ലെ ചൈന-ഇന്ത്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സിആർപിഎഫ് നിയമപ്രകാരം 1962 ഒക്ടോബർ 24 ന് ഉയർത്തിയ അഞ്ച് കേന്ദ്ര സായുധ പോലീസ് സേനകളിൽ ഒന്നാണിത്.
Job Details
• ബോർഡ്: Indo-Tibetan Border Police (ITBP)
• ജോലി തരം: കേന്ദ്ര സർക്കാർ
• റിക്രൂട്ട്മെന്റ് തരം: സ്പോർട്സ് ക്വാട്ട
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• ആകെ ഒഴിവുകൾ: 65
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 05-07-2021
• അവസാന തീയതി: 02-09-2021
Vacancy Details
ആകെ 65 ജിഡി കോൺസ്റ്റബിൾ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ചുവടെ നൽകിയിട്ടുള്ള സ്പോർട്സ് മേഖലകളിൽ കഴിവ് തെളിയിച്ച വർക്കാണ് അവസരങ്ങൾ ഉള്ളത്.
- ഗുസ്തി (പുരുഷനും സ്ത്രീയും)
- കരാട്ടെ (പുരുഷനും സ്ത്രീയും)
- വുഷു (പുരുഷനും സ്ത്രീയും)
- തായ്ക്വോണ്ടോ (പുരുഷനും സ്ത്രീയും)
- ജൂഡോ (പുരുഷനും സ്ത്രീയും)
- ജിംനാസ്റ്റിക് (പുരുഷൻ)
- സ്‌കി (പുരുഷനും സ്ത്രീയും)
- ബോക്സിങ് (പുരുഷനും സ്ത്രീയും)
- അമ്പെയ്ത്ത് (പുരുഷനും സ്ത്രീയും)
- കബഡി (പുരുഷനും സ്ത്രീയും)
- ഐസ് ഹോക്കി (പുരുഷനും സ്ത്രീയും)
- ഷൂട്ടിംഗ് (പുരുഷനും സ്ത്രീയും)
Age Limit Details
- 18 വയസ്സിനും 23 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
- എസ് സി/ എസ് ടി വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കും
- മറ്റു പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രായപരിധി ഇളവുകൾ ലഭിക്കുന്നതാണ്.
Educational Qualifications
ജിഡി കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഏതെങ്കിലും അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽനിന്ന് പത്താംക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
ഉയരം:
- പുരുഷൻ (ജനറൽ): 170 cm, സ്ത്രീ: 157 cm
- പുരുഷൻ (NE): 162.5 cm, സ്ത്രീ: 152.5 cm
- പുരുഷൻ (ST): 162.5 cm, സ്ത്രീ: 150 cm
- പുരുഷൻ ST-NE): 160 cm, സ്ത്രീ: 147.5 cm
നെഞ്ചളവ് (പുരുഷന്മാർക്ക് മാത്രം):
നെഞ്ചളവ് 80 സെന്റീമീറ്റർ ഉണ്ടായിരിക്കണം. പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 76 സെന്റീമീറ്റർ ഉണ്ടായാൽ മതിയാകും.
Salary Details
ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് റിക്രൂട്ട്മെന്റ് വഴി ജി ഡി കോൺസ്റ്റബിൾ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ 21700 രൂപ മുതൽ 69100 രൂപ വരെ മാസം ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ മറ്റ് അനുവദനീയമായ അലവൻസുകൾ ലഭിക്കും.
Selection Procedure
- സർട്ടിഫിക്കറ്റ് പരിശോധന
- ഫിസിക്കൽ പരീക്ഷ
- മെഡിക്കൽ പരീക്ഷ
Application Fees Details
- UR/ ഒബിസി /EWS പുരുഷന്മാർ: 100 രൂപ
- സ്ത്രീകൾ/ SC/ ST : അപേക്ഷാഫീസ് ഇല്ല
How to Apply ITBP Recruitment 2021?
➢ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
➢ യോഗ്യതയുള്ള സ്ഥാനാർഥികൾ ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ പ്രയോഗിക്കുക അല്ലെങ്കിൽ www.itbpolice.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
➢ ഹോം പേജിൽ ലോഗിൻ അല്ലെങ്കിൽ രജിസ്റ്റർ ഓപ്ഷൻ തിരഞ്ഞെടുക്കുക
➢ നിങ്ങൾ പുതുതായി അപേക്ഷിക്കുന്നവർ ആണെങ്കിൽ രജിസ്റ്റർ ചെയ്യുക അല്ലാത്തവർ ലോഗിൻ ചെയ്യുക.
➢ തുടർന്ന് തുറന്നുവരുന്ന അപേക്ഷാഫോം പൂരിപ്പിക്കുക
➢ അപേക്ഷാ ഫീസ് അടക്കുക
➢ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് പ്രിന്റ് എടുത്തു വെക്കുക.
➢ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബർ 2