KDRB Recruitment 2021-Apply Online Confidential Assistant Grade II

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓവർസിയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. കേരള ദേ

മലബാർ ദേവസ്വം ബോർഡ് നിലവിലുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഹിന്ദു മതത്തിൽപെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഓഗസ്റ്റ് 16 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ  പരിശോധിക്കാം.

പ്രധാന വിവരങ്ങൾ

• ബോർഡ്: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
• ജോലി തരം: കേരള സർക്കാർ
• നിയമനം: സ്ഥിരം 
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: --
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 14.07.2021
• അവസാന തീയതി: 16.08.2021

ഒഴിവുകൾ

മലബാർ ദേവസ്വം ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് നിലവിൽ ആകെ ഒരു ഒഴിവാണ് ഉള്ളത്.

പ്രായപരിധി വിവരങ്ങൾ

18 വയസ്സിനും 35 വയസ്സിനും ഇടയിലാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 01.01.2003നും 02.01.1996നും ഇടയിൽ ജനിച്ചവരായിരിക്കണം. (പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പെട്ടവർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്)

വിദ്യാഭ്യാസ യോഗ്യത

➢ പ്ലസ് ടു പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം
➢ ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് റൈറ്റിംഗ് (KGTE) ലോവറും കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗും പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
➢ ഇംഗ്ലീഷിലും മലയാളത്തിലും ഷോർട്ട് ഹാൻഡ് (KGTE) ലോവർ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത

അപേക്ഷാ ഫീസ്

300 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് / വാലറ്റുകൾ എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാം.

അപേക്ഷിക്കേണ്ട വിധം?

➢ താത്പര്യമുള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള ഓൺലൈൻ ലിങ്ക് വഴി അപേക്ഷിക്കുക അല്ലെങ്കിൽ www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
➢ നിങ്ങൾ കേരള ദേവസ്വം ബോർഡ് ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ ആണെങ്കിൽ New User Registration സെലക്ട് ചെയ്യുക അല്ലെങ്കിൽ യൂസർ നെയിം, പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
➢ തുടർന്നുവരുന്ന അപേക്ഷാഫോം പൂർണമായി സത്യസന്ധമായി പൂരിപ്പിക്കുക
➢ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക
➢ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs