![]() |
MILMA Career |
എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഒഴിവുകൾ നികത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 03 വരെ അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.
Job Details
• ഡിപ്പാർട്ട്മെന്റ്: Ernakulam regional Co-operative milk producers Union Limited
• ജോലി തരം: Kerala Govt
• വിജ്ഞാപന നമ്പർ: No. EU/P&A/130/2021/3125
• നിയമനം: സ്ഥിര നിയമനം
• ജോലിസ്ഥലം: കേരളത്തിലുടനീളം
• ആകെ ഒഴിവുകൾ: --
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 06.07.2021
• അവസാന തീയതി: 03.08.2021
Vacancy Details
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനമാണ് എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്. നിലവിൽ മാനേജിംഗ് ഡയറക്ടർ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Age Limit Details
പരമാവധി 55 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2021 ജനുവരി ഒന്നിന് 55 വയസ്സ് കവിയാൻ പാടില്ല.
Educational Qualifications
• ഫുഡ് ടെക്നോളജി/ എൻജിനീയറിങ് / ഡയറി ടെക്നോളജി / അനിമൽ ഹസ്ബൻഡറി/ അഗ്രികൾച്ചർ/ CA എന്നിവയിലേതെങ്കിലും വിഭാഗത്തിൽ നാലുവർഷത്തെ ബി ടെക്/ ബി എസ് സി ഡിഗ്രി.
• പത്തുവർഷത്തെ മാനേജർ പോസ്റ്റിൽ ജോലിചെയ്ത് പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
Salary Details
എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി മാനേജിംഗ് ഡയറക്ടർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 81875 രൂപ മുതൽ 1,48,945 രൂപ വരെ മാത്രം ശമ്പളം ലഭിക്കും.
How to Apply?
⧫ നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ 2021 ഓഗസ്റ്റ് 3 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
⧫ ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രവർത്തിപരിചയം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 3 വൈകുന്നേരം 5 മണിക്ക് മുൻപ് തപാലിൽ അയക്കണം.
⧫ എൻവലപ്പ് കവറിനു മുകളിൽ "Application for the post of managing Director" എന്ന് രേഖപ്പെടുത്തണം.
⧫ അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം
Ernakulam Regional Co-operative Milk producers Union Limited, Head Office, P.B.NO. 2212, Edappally, Kochi - 682 024
⧫ അപേക്ഷയുടെയും ഒരു പകർപ്പ് ercmpuchairman@milma.com എന്ന ഇമെയിൽ വഴി അയക്കുക.
⧫ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.