സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ 2021 സെപ്റ്റംബർ 6 നു മുൻപ് അപേക്ഷകൾ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
• ബോർഡ്: Dairy Development Board
• ജോലി തരം: Kerala Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: തിരുവനന്തപുരം
• ആകെ ഒഴിവുകൾ: 01
• അപേക്ഷിക്കേണ്ട വിധം: തപാൽ
• അപേക്ഷിക്കേണ്ട തീയതി: 13.08.2021
• അവസാന തീയതി: 06.09.2021
Vacancy Details
ക്ഷീരവികസന വകുപ്പിൽ നിലവിൽ ആകെ ഒരു ഇലക്ട്രീഷ്യൻ ഒഴിവാണ് ഉള്ളത്.
Age Limit Details
18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി
Salary Details
ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 15000 രൂപ ശമ്പളം ലഭിക്കും
Qualifications
• ഇലക്ട്രിക്കൽ ട്രേഡിൽ ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ്
• വയറിങ് ലൈസൻസും ഇലക്ട്രിക്കൽ വർക്കിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും
How to Apply?
✦ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം താഴെ നൽകിയിട്ടുള്ള വിലാസത്തിൽ അയക്കുക
ഡയറക്ടർ,
ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റ്,
പട്ടം, തിരുവനന്തപുരം-695 004
✦ അപേക്ഷകൾ 2021 സെപ്റ്റംബർ ആറിന് മുൻപായി ലഭിക്കേണ്ടതാണ്
✦ പൂർണ്ണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക
✦ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പരിശോധിക്കുക