കേരള സർക്കാർ നടപ്പിലാക്കാൻ പോകുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ നിർവ്വഹണ സഹായ ഏജൻസിയായി പാലക്കാട് ജില്ലയിലെ 51 ഗ്രാമ പഞ്ചായത്തുകളിൽ കുടുംബശ്രീയെ നിയമിച്ച അതിന്റെ ഭാഗമായി പ്രസ്തുത ഗ്രാമപഞ്ചായത്ത്, സമിതികൾ, ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിനും, നിർവഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനുമായി വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ 2021 സെപ്റ്റംബർ 15ന്മുൻപ് അപേക്ഷകൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
Vacancy Details
കുടുംബശ്രീ ജില്ലാ മിഷൻ നിലവിൽ 51 ഗ്രാമ പഞ്ചായത്തുകളിലായി 127 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ടീം ലീഡർ രണ്ട് പഞ്ചായത്തുകളിൽ ഒന്ന് : 26
- കമ്മ്യൂണിറ്റി എൻജിനീയർ: 51
- കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ: 51
വിദ്യാഭ്യാസ യോഗ്യത
1. ടീം ലീഡർ
- MSW/MA സോഷ്യോളജി ബിരുദാനന്തര ബിരുദം
- ഗ്രാമവികസന പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിൽ കുറയാതേയുള്ള പ്രവൃത്തിപരിചയം, ജലവിതരണ പദ്ധതികളിൽ ഉള്ള ജോലി പരിചയം
- ടൂ വീലർ ലൈസൻസ്
- കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
2. കമ്മ്യൂണിറ്റി എൻജിനീയർ
- ബിടെക് സിവിൽ എൻജിനീയറിങ്/ ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ് ഗ്രാമവികസന പദ്ധതി / ജലവിതരണ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് 2 വർഷത്തിൽ കുറയാത്ത യുള്ള പ്രവൃത്തിപരിചയം.
- ടു വീലർ ലൈസൻസ്
- കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
3. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ
- ഏതെങ്കിലും വിഷയത്തിൽ ബിരുദം
- ഗ്രാമവികസനവും/ സാമൂഹ്യ സേവനം / ജലവിതരണ പദ്ധതി എന്നിവയിൽ കുറഞ്ഞത് രണ്ടു വർഷത്തെ ജോലി ചെയ്ത പരിചയം
- കുടുംബശ്രീ അംഗങ്ങൾ / കുടുംബാംഗങ്ങൾ ആയിരിക്കണം
- അതാത്പ ഞ്ചായത്തുകളിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും
അപേക്ഷിക്കേണ്ട വിധം?
- ഇതുമായി ബന്ധപ്പെട്ട് വിശദവിവരങ്ങൾ പ്രവർത്തി ദിനങ്ങളിൽ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്നും പഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
- അപേക്ഷകൾ 2021 സെപ്റ്റംബർ 15 ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്കകം ലഭിക്കേണ്ടതാണ്
- അപേക്ഷകൾ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പാലക്കാട് എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.
- കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
IMPORTANT LINKS |
|
NOTIFICATION |
|
APPLY NOW |
Click Here |
OFFICIAL WEBSITE |
|
JOIN TELEGRAM GROUP |