കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2021-22 വർഷത്തേക്കുള്ള ഫേസ് IX റിക്രൂട്ട്മെന്റിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ തിരയുന്നവർക്ക് ഈ മികച്ച അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഒക്ടോബർ 25 ന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. സ്ത്രീകൾക്ക് അപേക്ഷാഫീസ് ഉണ്ടായിരിക്കുന്നതല്ല.
റിക്രൂട്ട്മെന്റ് വിവരങ്ങൾ
🏅 ബോർഡ്: Staff Selection Commission (SSC)
🏅 ജോലി തരം: Central Govt
🏅 നിയമനം: നേരിട്ടുള്ള നിയമനം
🏅 പരസ്യ നമ്പർ: phase-IX/2021/
🏅 തസ്തിക: Phase IX
🏅 ആകെ ഒഴിവുകൾ: 3261
🏅 ജോലിസ്ഥലം: ഇന്ത്യയിലുടനീളം
🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
🏅 ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 24.09.2021
🏅 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 25.10.2021
🏅 ഔദ്യോഗിക വെബ്സൈറ്റ്: https://ssc.nic.in
SSC Phase 9 Recruitment 2021 Vacancy Details
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ റീജിയണുകളിലായി 3261 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
റീജിയൺ തിരിച്ചുള്ള ഒഴിവുകൾ
- SSC ER Region: 800
- SSC KKR Region: 117
- SSC MPR Region: 137
- SSC NR Region: 1159
- SSC NWR Region: 618
- SSC SR Region: 159
- SSC WR Region: 271
നിലവിൽ ഒഴിവുകളുള്ള തസ്തികകൾ
- ഓഫീസ് അറ്റൻഡർ
- കാന്റീൻ അറ്റൻഡന്റ്
- ഫീൽഡ് അറ്റൻഡന്റ്
- ലബോറട്ടറി അസിസ്റ്റന്റ്
- പേഴ്സണൽ അസിസ്റ്റന്റ്
- ഫീൽഡ് മാൻ
- ടെക്സ്റ്റൈൽ ഡിസൈനർ
- സയന്റിഫിക് അസിസ്റ്റന്റ്
- ടെക്നിക്കൽ അസിസ്റ്റന്റ്
- ജൂനിയർ എൻജിനീയർ
- ഫാം അസിസ്റ്റന്റ്
- ഡെപ്യൂട്ടി റേഞ്ചർ
- ഡ്രാഫ്റ്റ് മാൻ
- ക്ലീനർ
- ടെക്നിക്കൽ ഓപ്പറേറ്റർ
- ലബോറട്ടറി അറ്റൻഡന്റ്
- അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ
- സബ് ഇൻസ്പെക്ടർ (ഡ്രാഫ്റ്റ് മാൻ)
- വർക്ക് ഷോപ്പ് അറ്റൻഡന്റ്
- ഇൻസ്പെക്ടർ (കമ്പ്യൂട്ടർ)
- ASI (റേഡിയോ ടെക്നീഷ്യൻ)
- ഹെഡ് കോൺസ്റ്റബിൾ (ടെലിഫോൺ എക്സ്ചേഞ്ച് ഓപ്പറേറ്റർ)
- ടെക്സ്റ്റൈൽ ഡിസൈനർ
- മെഡിക്കൽ അറ്റൻഡന്റ്
- ലേഡി മെഡിക്കൽ അറ്റൻഡന്റ്
- ലബോറട്ടറി അസിസ്റ്റന്റ്
- എക്സ്-റേ ടെക്നീഷ്യൻ
- ജൂനിയർ കമ്പുട്ടർ
- ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്-II
- അസിസ്റ്റന്റ് സ്റ്റോർ കീപ്പർ
- ടെക്നിക്കൽ ഓഫീസർ
- കോൺവെർസേഷൻ അസിസ്റ്റന്റ്
- സ്റ്റോക്ക് മാൻ
- അക്കൗണ്ടന്റ്
- ഒക്കുപ്പേഷണൽ തെറാപ്പിസ്റ്
- സയന്റിഫിക് അസിസ്റ്റന്റ്
- ലേഡി ഹെൽത്ത് വിസിസ്റ്റർ
- ഫാർമസിസ്റ്റ്
- മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ്
- നഴ്സിംഗ് ഓഫീസർ
- ലേഡി മെഡിക്കൽ അറ്റൻഡന്റ്
- ലാസ്കർ
- റേഡിയോഗ്രാഫർ
SSC Phase 9 Recruitment 2021 Age Limit Details
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഫേസ് IX ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മിനിമം 18 വയസ്സ് പ്രായം ഉണ്ടായിരിക്കണം. പരമാവധി 30 വയസ്സ് വരെയാണ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 35 വയസ്സ് വരെയാണ് പ്രായപരിധി. ഒബിസി വിഭാഗക്കാർക്ക് 33 വയസ്സ് വരെ പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം കാണുക.
SSC Phase 9 Recruitment 2021 Educational Qualifications
മെട്രിക്: ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
ഇന്റർ മീഡിയേറ്റ്: ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു
ബിരുദം: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ബിരുദം
👉 കൂടുതൽ വിവരങ്ങൾക്ക്: https://ssc.nic.in/Portal/PostWiseDetails
SSC Phase 9 Recruitment 2021 Application Fees Details
- UR/ OBC 100 രൂപ
- SC/ST/ വനിതകൾ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല
- ഇന്റർനെറ്റ് ബാങ്കിംഗ്/ യു പി ഐ/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്
SSC Phase 9 Recruitment 2021 Examination Center In Kerala
- എറണാകുളം (9213)
- കണ്ണൂർ (9202)
- കൊല്ലം (9210)
- കോട്ടയം (9205)
- കോഴിക്കോട് (9206)
- തൃശ്ശൂർ (9212)
- തിരുവനന്തപുരം (9211)
SSC Phase 9 Recruitment 2021 How to Apply?
യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഒക്ടോബർ 25 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം
➤ ഉദ്യോഗാർത്ഥികൾ അവസാന തീയതി കാത്തുനിൽക്കാതെ ഉടനെ അപേക്ഷിക്കാൻ ശ്രമിക്കുക. അവസാന ദിവസങ്ങളിൽ സൈറ്റ് ഹാങ്ങ് ആയാൽ നഷ്ടപ്പെടുന്നത് നിങ്ങളുടെ അവസരമായിരിക്കും.
➤ ചുവടെയുള്ള Apply Now എന്നുള്ള ഓപ്ഷൻ പ്രയോഗിച്ചും അല്ലെങ്കിൽ https://ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിച്ചു കൊണ്ടും അപേക്ഷിക്കാം.
➤ ആദ്യമായിട്ട് അപേക്ഷിക്കുന്നവർ വൺടൈം രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. ആവശ്യമായ രേഖകൾ
- മൊബൈൽ നമ്പർ
- ഇമെയിൽ ഐഡി
- ആധാർ നമ്പർ
എസ്എസ്എൽസി സർട്ടിഫിക്കറ്റ്
➤ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർ നെയിം, പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
➤ ഏതിനാണോ അപേക്ഷിക്കുന്നത് അത് സെലക്റ്റ് ചെയ്യുക
➤ ശേഷം തന്നിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിയ്ക്കുക
➤ അപേക്ഷാ ഫീസ് അടയ്ക്കേണ്ട വരാണെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
➤ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
➤ അപേക്ഷിക്കുന്നതിന് ഏറ്റവും അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ അല്ലെങ്കിൽ കോമൺ സർവീസ് സെന്റർ എന്നിവ സന്ദർശിക്കുക.