തപാൽ വകുപ്പിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് പാലക്കാട് പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്/ ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ യുവതി യുവാക്കളെ നിയമിക്കുന്നു. ഇത്തരമുള്ള ഉദ്യോഗാർത്ഥികൾ 2021 ഡിസംബർ 31നകം അപേക്ഷകൾ അയക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ താഴെ നൽകിയിട്ടുണ്ട്. വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
Age Limit Details
18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കുന്നതല്ല.
Eligibility
- പത്താം ക്ലാസ് ആണ് യോഗ്യത
- കൂടാതെ പാലക്കാട് പോസ്റ്റൽ ഡിവിഷൻ സ്ഥിരതാമസം ഉള്ളവരായിരിക്കണം
- മുൻ ഇൻഷുറൻസ് ഏജന്റ്മാർ, ARD ഏജന്റ്, വിമുക്തഭടന്മാർ, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. നിലവിൽ മറ്റേതെങ്കിലും ലൈഫ് ഇൻഷുറൻസിൽ പ്രവർത്തിക്കുന്നവരെ പരിഗണിക്കുന്നതല്ല.
- തെരഞ്ഞെടുക്കപ്പെട്ടാൽ 5000 രൂപയുടെ NSV/KVP ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടി വയ്ക്കേണ്ടതാണ്.
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ കൾ മൊബൈൽ നമ്പർ സഹിതം താഴെ കൊടുത്ത വിലാസത്തിൽ അയക്കേണ്ടതാണ്
ദി സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, പാലക്കാട് ഡിവിഷൻ, പാലക്കാട് 678001
- വയസ്സ്, യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്
- കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0491 2544740, 2545850