Kerala Income Tax Recruitment 2021: Apply Offline Latest Vacancies

The application form along with terms and conditions and instructions to the candidates can be downloaded from the Income Tax Departments official web

ആദായനികുതി വകുപ്പിന് കീഴിൽ ജോലികൾ തിരയുന്നവർക്ക് ഇപ്പോൾ അവസരം. കേരളത്തിലാണ് മുഴുവൻ ഒഴിവുകളും ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഡിസംബർ 31 നകം അപേക്ഷകൾ സമർപ്പിക്കണം. താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

Job Details

• സ്ഥാപനം: Income Tax Department 

• ജോലി തരം: Central Govt 

• നിയമനം: സ്പോർട്സ് കോട്ട 

• ജോലിസ്ഥലം: കേരളം

• ആകെ ഒഴിവുകൾ: 08

• അപേക്ഷിക്കേണ്ട വിധം: പോസ്റ്റൽ 

• അപേക്ഷിക്കേണ്ട തീയതി: 07.12.2021

• അവസാന തീയതി: 31.12.2021

Income Tax Recruitment 2021: Vacancy Details

ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലായി 7 ഒഴിവുകളാണ് നിലവിലുള്ളത്.

1. ടാക്സ് അസിസ്റ്റന്റ് : 05

2. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 13

Income Tax Recruitment 2021:Age Limit Details 

1. ടാക്സ് അസിസ്റ്റന്റ് : 18-27

2. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 18-25

Note: പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. മറ്റുള്ള വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.

Income Tax Recruitment 2021:Educational Qualification

1. ടാക്സ് അസിസ്റ്റന്റ് 

• ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

• ഡാറ്റാ എൻട്രി മണിക്കൂറിൽ 8000 കീ ഡിപ്രഷൻ വേഗത ഉണ്ടായിരിക്കണം.

2. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) 

ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

Income Tax Recruitment 2021: Salary Details

1. ടാക്സ് അസിസ്റ്റന്റ്: 25,500-81,100

2. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 18000-56900

Income Tax Recruitment 2021: Sports Eligibility

› ഒളിമ്പിക്സ് അല്ലെങ്കിൽ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ 

› ഏതെങ്കിലും ഗെയിമുകളിൽ/ കായികരംഗത്ത് സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച കായികതാരങ്ങൾ.

› ഇന്റർ സർവ്വകലാശാല ഏതെങ്കിലും കായിക/ ഗെയിമുകളിൽ ഇന്റർ സർവ്വകലാശാല ടൂർണ്ണമെന്റ്കളിൽ തങ്ങളുടെ സർവകലാശാലയെ പ്രതിനിധീകരിച്ച കായികതാരങ്ങൾ.

› അഖിലേന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന കായിക ഇനങ്ങളിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ച കായികതാരങ്ങൾ.

› ദേശീയ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവിന് കീഴിലുള്ള ഫിസിക്കലിൽ ദേശീയ അവാർഡുകൾ നേടിയ കായിക താരങ്ങൾ.

› കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക

താഴെ നൽകിയിട്ടുള്ള 5 കായിക ഇനങ്ങളിൽ ഏതെങ്കിലുമൊന്നിൽ രാജ്യത്തെ പ്രതിനിധീകരിച്ച വ്യക്തികൾ ആയിരിക്കണം.

  1. അത്‌ലറ്റിക്സ്
  2. ബാഡ്മിന്റൺ
  3. ടേബിൾ ടെന്നീസ്
  4. സ്വിമ്മിംഗ്
  5. റോവിങ് 

Selection Procedure

› യോഗ്യരായ ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും, ഉദ്യോഗാർത്ഥികൾ അതത് ടൂർണമെന്റ്കളിൽ പങ്കെടുത്ത അംഗീകാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

› ഷോർട്ട് ലിസ്റ്റ് ചെയ്ത വ്യക്തികളെ പ്രാക്ടിക്കൽ പരിശോധനയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്.

How to apply?

➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ഡിസംബർ 31 ന് മുൻപ് തപാൽ വഴി അപേക്ഷിക്കുക.

➤ മുകളിൽ നൽകിയിട്ടുള്ള കായിക ഇനങ്ങളിൽ മികവ് തെളിയിച്ചവർ, അതത് കായിക ഇനങ്ങളിൽ രാജ്യത്തെയോ, സംസ്ഥാനത്തെയോ പ്രതിനിധീകരിച്ച് മത്സരിച്ച വർക്ക് മാത്രമാണ് അവസരം.

➤ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അത് ഡൗൺലോഡ് ചെയ്യുക. പ്രിന്റ് ഔട്ട് എടുക്കുക. പൂരിപ്പിക്കുക.

➤ അപേക്ഷ അയക്കുന്ന കവറിന് മുകളിൽ "Application for recruitment in sports quota income Tax Department 2021-22"

➤ അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം

Deputy Commissioner of Income-Tax (HQ) (Admn.) O/o the Principal Chief Commissioner of Income-Tax, Kerala, C.R. Building, I.S. Press Road Kochi 682 018

➤ കായിക ഇനങ്ങളിൽ സംസ്ഥാന തലത്തിൽ അല്ലെങ്കിൽ ദേശീയതലത്തിൽ പങ്കെടുത്ത ഈ അംഗീകാരത്തിന് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.

➤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain