Kerala PSC Fisheries Officer Recruitment 2022-Apply Online for 28 Fisheries Officer Vacancies

Fisheries Department Applications are invited Online only from qualified candidates for appointment in Fisheries Officer in Kerala Government Service

കേരള ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഫിഷറീസ് ഓഫീസർ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താഴെ നൽകിയിട്ടുള്ള യോഗ്യതകൾ ഉള്ളവർക്ക് ഇന്ന് മുതൽ 2022 ഫെബ്രുവരി 2 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെയുള്ള വിവരങ്ങൾ കൂടി പരിശോധിക്കുക.

Job Details

• ബോർഡ്: Fisheries Department 

• ജോലി തരം: Kerala Govt

• നിയമനം: സ്ഥിരം 

• ജോലിസ്ഥലം: കേരളം 

• ആകെ ഒഴിവുകൾ: 28

• കാറ്റഗറി നമ്പർ: 746/2021

• നിയമന രീതി: നേരിട്ടുള്ള നിയമനം 

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 30.12.2021

• അവസാന തീയതി: 02.02.2022

Vacancy Details 

കേരള ഫിഷറീസ് ഡിപ്പാർട്ട്മെന്റ് നിലവിൽ 28 ഫിഷറീസ് ഓഫീസർ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന മുറക്ക് പുതുതായി നിലവിൽ വരുന്ന റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതായിരിക്കും.

Age Limit Details 

18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ ഉള്ളവർക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.

Educational Qualifications

ഫിഷറീസ് സയൻസിൽ ഉള്ള ബിരുദം/BFSC നോട്ടിക്കൽ സയൻസ്/ ഇൻഡസ്ട്രിയൽ ഫിഷറീസ്/ മാരികൾച്ചർ / മറൈൻ ബയോളജി/ കോസ്റ്റൽ അക്വാകൾച്ചർ/ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്/ അക്വാകൾച്ചർ/ അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി/ അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ/ ഫിഷ് പ്രോസസിങ് ടെക്നോളജി ആൻഡ് അക്വാകൾച്ചർ/ അക്വാകൾച്ചർ എൻജിനീയറിങ്/ സുവോളജി എന്നിവയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.

 അല്ലെങ്കിൽ

ഫിഷറീസ് സയൻസ്/ ഇൻഡസ്ട്രിയൽ ഫിഷറീസ്/ മാരികൾച്ചർ/ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്/ അക്വാകൾച്ചർ/ അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി/ ക്യാപ്ചർ ആൻഡ് കൾച്ചർ ഫിഷറീസ്/ അക്വാകൾച്ചർ ആൻഡ് ഫിഷറി ബയോളജി/ അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ/ ഫിഷ് പ്രോസസിങ് ടെക്നോളജി ആൻഡ് അക്വാകൾച്ചർ/ അക്വാകൾച്ചർ എൻജിനീയറിങ്/ സുവോളജി എന്നിവയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം.

ടെസ്റ്റ്: ഈ തസ്തികയിൽ നിയമിതനാകുന്ന ഓരോ വ്യക്തിയും അവരുടെ പ്രൊബേഷൻ കാലയളവിൽ അക്കൗണ്ട് ടെസ്റ്റ് വിജയിച്ചിരിക്കണം. ഫിഷറീസ് ഡയറക്ടർ നടത്തുന്ന സ്റ്റാഫ് ട്രെയിനിങ് കോഴ്സും വിജയിച്ചിരിക്കണം.

Salary Details

കേരള വകുപ്പ് റിക്രൂട്ട്മെന്റ് വഴി ഫിഷറീസ് ഓഫീസർ തസ്തികയിലേക്ക് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 36,500 രൂപ മുതൽ 75,400 രൂപ വരെ വരെ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ അലവൻസുകളും, കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Selection Procedure

ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത്/ ഓ എം ആർ/ ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുന്നതിന് കൺഫർമേഷൻ അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്വീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസത്തിനുള്ളിൽ ലഭ്യമാക്കുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ സ്ഥിതീകരണം നിൽക്കാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. സ്ഥിതീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെ കുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചും ഉള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ കലണ്ടറിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോൺ നമ്പറിലും നൽകുന്നതാണ്. പരീക്ഷക്ക് ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, ഏറ്റവും ഉയർന്ന റാങ്ക് ലഭിക്കുന്നവർക്ക് ആദ്യം ആദ്യം നിയമനം ലഭിക്കുകയും ചെയ്യുന്നതാണ്.

How to Apply?

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.

• തുടർന്ന് 746/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക

• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.

• അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവർ പ്ലേസ്റ്റോറിൽ നിന്നും പഫിൻ ബ്രൗസർ ഡൗൺലോഡ് ചെയ്ത് അതിലെ മൗസ് ബട്ടൺ ഇനാബിൾ ചെയ്തുകൊണ്ട് അപേക്ഷിക്കുക.

• അപേക്ഷകൾ 2022 ഫെബ്രുവരി 2 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain