KSRTC Driver cum Conductor Recruitment 2022: Apply Online Driver cum Conductor Vacancies

Kerala State Road Transport Corporation (KSRTC) applications are invited from driver cum conductor vacancies. SSLC passed candidatesutilise this wonde

കെഎസ്ആർടിസിക്കു വേണ്ടി ദീർഘദൂര സർവീസുകൾ നടത്തുന്നതിനായി ബസ്സുകളും മറ്റ് അനുബന്ധ സാങ്കേതിക അടിസ്ഥാന പിന്തുണ നൽകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്കു വിജ്ഞാപനം പുറത്തിറക്കി. താഴെ നൽകിയിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 ഫെബ്രുവരി എട്ടിനകം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ ഉള്ള വിവരങ്ങൾ പരിശോധിക്കുക.

എന്താണ് കെഎസ്ആർടിസി സ്വിഫ്റ്റ്?

കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ കാര്യക്ഷമമായി നടത്തുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക, ഭരണനിർവഹണം, പ്രവർത്തനക്ഷമത എന്നീ മേഖലകളിലുള്ള പിന്തുണ നൽകുന്നതിനായി കേരള സർക്കാറിന് കീഴിലുള്ള ഒരു സ്വതന്ത്ര കമ്പനിയാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ്. ഇത് തിരുവനന്തപുരത്ത്ഉടൻതന്നെ പ്രവർത്തനം ആരംഭിക്കുന്നതാണ്.

Job Details

  • ബോർഡ്: KSRTC-SWIFT 
  • ജോലി തരം: Kerala Govt
  • വിജ്ഞാപന നമ്പർ:
  • നിയമനം: നേരിട്ടുള്ള നിയമനം
  • ആകെ ഒഴിവുകൾ:
  • തസ്തിക: ഡ്രൈവർ കം കണ്ടക്ടർ
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട തീയതി: 2022 ജനുവരി 24
  • അവസാന തീയതി: 2022 ഫെബ്രുവരി 8

Vacancy Details

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് എത്ര ഒഴിവുകളാണ് ഉള്ളത് എന്ന് നൽകിയിട്ടില്ല. എങ്കിലും മികച്ച ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു.

 രണ്ട് സെറ്റ് ജീവനക്കാർക്ക് (4 പേർക്ക്) ഒരു ബസ് നൽകുന്ന സിസ്റ്റം ആയിരിക്കും നടപ്പിലാക്കുക.

Age Limit Details

അപേക്ഷ സമർപ്പിക്കാൻ അർഹിക്കുന്ന ഉദ്യോഗാർഥികൾക്ക് 45 വയസ്സ് കവിയാൻ പാടില്ല. 2022 ഫെബ്രുവരി 8ന് 45 വയസ്സ് കവിയരുത്.

Educational Qualifications

› അംഗീകൃത ബോർഡ്/ സ്ഥാപനത്തിൽ നിന്ന് പത്താംക്ലാസ് പാസായിരിക്കണം
› ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസും, മൂന്നുവർഷം ഹെവി വാഹനങ്ങൾ ഓടിച്ചുള്ള പ്രവർത്തിപരിചയം ഉണ്ടായിരിക്കുകയും, തിരഞ്ഞെടുക്കപ്പെട്ടാൽ കണ്ടക്ടർ ലൈസൻസ്  മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിൽ നിന്നും കരസ്ഥമാക്കിയിരിക്കുകയും വേണം.
› ഒരു കണ്ടക്ടർക്ക് ആവശ്യമായ സാമാന്യ കണക്കുകൾ കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും അറിവുണ്ടായിരിക്കണം.
› മലയാളം ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിവുണ്ടായിരിക്കണം
› ടി നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന ട്രേഡ് ടെസ്റ്റ് പാസായിരിക്കണം.
› വാഹനങ്ങളുടെ പ്രവർത്തനത്തെ പറ്റിയുള്ള അറിവും വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി അത് പരിഹരിക്കുന്നതിനുള്ള അറിവും ഉണ്ടായിരിക്കേണ്ടതാണ്.

Salary Details

 ദിവസവേതന വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയായിരിക്കും ലഭിക്കുന്നത്. 8 മണിക്കൂർ ഡ്യൂട്ടിക്ക് ശേഷമുള്ള അധിക അലവൻസ് താഴെ പറയും പ്രകാരമാണ്.
  • 0-1 മണിക്കൂർ അധികരിച്ചതിന് : 100 രൂപ
  • 1-2 മണിക്കൂർ അധികരിച്ചതിന്: 175 രൂപ
  • 2-6 മണിക്കൂർ അധികരിച്ചതിന്: 375 രൂപ

 വേതന വ്യവസ്ഥകൾ

  • പ്രതിദിനം ഒരു ഡ്യൂട്ടിയും, ആഴ്ചയിലൊരു വീക്കിലി ഓഫറും മാത്രമേ അനുവദിക്കുകയുള്ളൂ
  • ഒരു ഡ്യൂട്ടിക്ക് 715 രൂപ ശമ്പളമായി അനുവദിക്കും
  • കാലാകാലങ്ങളിൽ നിഷ്കർഷിക്കുന്ന കിലോമീറ്റർ അലവൻസ്, നൈറ്റ്‌ അലവൻസ്, കളക്ഷൻ ബാറ്റ എന്നിവക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്.
  • PF/ESI ആനുകൂല്യങ്ങൾ ജീവനക്കാർക്ക് ലഭിക്കുന്നതാണ് 

How to Apply?

› താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള Apply Now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
› വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
› നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 ഫെബ്രുവരി 8 വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
› ഓൺലൈൻ വഴി അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain