സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന ഐറ്റിഡി പ്രോജക്ട് ഓഫീസുകൾ/ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുകളുടെ കീഴിൽ നിലവിലുള്ള പട്ടികവർഗ്ഗ പ്രമോട്ടർ/ ഹെൽത്ത് പ്രമോട്ടർമാരുടെ ഒഴിവുകളിലേക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഫെബ്രുവരി 28 വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
Job Details
- വകുപ്പ്: പട്ടികവർഗ്ഗ വികസന വകുപ്പ്
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ: ഇ3-304/22
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: 1182
- തസ്തിക: പട്ടികവർഗ്ഗ പ്രമോട്ടർ/ ഹെൽത്ത് പ്രമോട്ടർ
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 7
- അവസാന തീയതി: 2022 ഫെബ്രുവരി 28
Vacancy details
പട്ടികവർഗ്ഗ വികസന വകുപ്പ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം പട്ടികവർഗ്ഗ പ്രമോട്ടർ/ ഹെൽത്ത് പ്രമോട്ടർ തസ്തികകളിലേക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി 1182 ഒഴിവുകളാണ് ഉള്ളത്. പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന വർക്ക് മാത്രമായിരിക്കും അവസരം ഉണ്ടായിരിക്കുക.
Age Limit Details
പട്ടിക വർഗ്ഗ വികസന വകുപ്പിളുള്ള പട്ടികവർഗ്ഗ പ്രമോട്ടർ/ ഹെൽത്ത് പ്രമോട്ടർ ഒഴിവുകളിലേക്ക് 20 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. മുകളിൽ നൽകിയിരിക്കുന്ന പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കുന്നതല്ല.
Educational Qualifications
പട്ടികവർഗ്ഗ പ്രമോട്ടർ
പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ്ഗ യുവതി യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. പി.വി.റ്റി.ജി/ അടിയ/ പണിയ/ മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാകും.
ഹെൽത്ത് പ്രമോട്ടർ
നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും, ആയുർവേദം/ പാരമ്പര്യ വൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയ വർക്കും മുൻഗണന ലഭിക്കുന്നതാണ്.
Salary Details
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഹെൽത്ത് പ്രമോട്ടർ/ പട്ടികവർഗ്ഗ പ്രമോട്ടർ ഒഴിവുകളിലേക്ക് നിയമനം ലഭിച്ചാൽ 13500 രൂപ വരെ മാസം ശമ്പളം ലഭിക്കും. ട്രാവൽ അലവൻസ് ഉൾപ്പെടെയുള്ള ശമ്പളമാണ് ഇത്.
Selection Procedure
- എഴുത്ത് പരീക്ഷ
- അഭിമുഖം
How to Apply?
- അപേക്ഷ ഓൺലൈൻ വഴി www.cmdkerala.net അല്ലെങ്കിൽ stdd.kerala.gov.in എന്നീ വെബ്സൈറ്റുകൾ മുഖേന സമർപ്പിക്കാവുന്നതാണ്
- അപേക്ഷകരുടെ താമസ പരിധിയിൽപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തിരഞ്ഞെടുക്കേണ്ടതാണ്
- ഒരാൾ ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കുവാൻ പാടില്ല
- അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി 2022 ഫെബ്രുവരി 28 വരെ ആയിരിക്കും
- കൂടുതൽ വിവരങ്ങൾക്ക് അത് പ്രോജക്ട് ഓഫീസിലോ/ പട്ടികവർഗ്ഗ വികസന ഡയറക്ടറാഫീസിലോ ബന്ധപ്പെടാവുന്നതാണ്
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |