Kochi Metro Recruitment 2022 - Apply Online for Engineer/ Sr.Engineer Vacancies

Kochi metro rail Limited (KMRL) applications are invited from engineer/ senior engineer vacancies. Kochi Metro jobs looking for the candidates utilize

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മെട്രോയുടെ അറ്റകുറ്റപണികൾ നടത്തുന്നതിനായി എൻജിനീയർ/ സീനിയർ എൻജിനീയർ തസ്തികയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. നിശ്ചിത കാലയളവിലേക്ക് കരാറടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുക. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2022 മെയ് 18 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Job Details

  • ബോർഡ്: Kochi Metro Rail Limited 
  • ജോലി തരം: കേരള സർക്കാർ
  • വിജ്ഞാപന നമ്പർ: KMRL/HR/FTC/2022-23/04
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 01
  • തസ്തിക: എൻജിനീയർ/ സീനിയർ എൻജിനീയർ 
  • ജോലിസ്ഥലം: കൊച്ചി
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 4
  • അവസാന തീയതി: 2022 മെയ് 18

Vacancy Details

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആകെ ഒരു എൻജിനീയർ/ സീനിയർ എൻജിനീയർ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം.

Age Limit Details

എഞ്ചിനീയർ തസ്തികയിലേക്ക് 32 വയസ്സ് വരെയും, സീനിയർ എൻജിനീയർ തസ്തികയിലേക്ക് 37 വയസ്സ് വരെയുമാണ് പ്രായപരിധി.

Educational Qualifications

› ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക്/ ബിഇ അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ

› 4 വർഷത്തെ പ്രവൃത്തി പരിചയം

› അപേക്ഷിക്കുന്നതിന് കൂടുതൽ യോഗ്യതകൾ കൂടി ആവശ്യമാണ് അത് അറിയുന്നതിന് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.

Salary Details

കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് വഴി എൻജിനീയർ/ സീനിയർ എൻജിനീയർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പളം വിവരങ്ങൾ താഴെ നൽകുന്നു.

  • എൻജിനീയർ: 70,000/-
  • സീനിയർ എഞ്ചിനീയർ: 80,000/-

How to Apply KMRL Recruitment 2022?

  • താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്
  • കൊച്ചി മെട്രോ ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക
  • ആദ്യമേ അക്കൗണ്ട് ഉള്ളവർ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കുക
  • അപേക്ഷകൾ 2022 മെയ് 18 ന് മുൻപ് സമർപ്പിക്കേണ്ടതാണ്
  • ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക 

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain