ECIL Recruitment 2022 - Apply Online for Latest 11 LDC Vacancies

Electronics Corporation of India Limited (ECIL) LDC Recruitment 2022: electronics Corporation of India Limited applications are invited from lower div

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്(ECIL) ലോവർ ഡിവിഷൻ ക്ലർക്ക് (LDC) ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്. അപേക്ഷിക്കാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ജൂൺ 25 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

Job Details 

• സ്ഥാപനം : Electronics Corporation of India Limited

• ജോലി തരം : കേന്ദ്ര സർക്കാർ

• വിജ്ഞാപന നമ്പർ : 09/2022

• ആകെ ഒഴിവുകൾ : 11

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം

• പോസ്റ്റിന്റെ പേര് : എൽഡിസി

• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി : 2022 ജൂൺ 4

• അവസാന തീയതി : 2022 ജൂൺ 25

Vacancy Details

ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ആകെ 11 ലോവർ ഡിവിഷൻ ക്ലർക്ക് (LDC) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  • ലോവർ ഡിവിഷൻ ക്ലർക്ക്: 11

Age Limit Details

പരമാവധി 28 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. എസ് സി/ എസ് ടി വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

അപേക്ഷകൻ കുറഞ്ഞത് 50 ശതമാനം മാർക്കുള്ള ബിരുദധാരി ആയിരിക്കണം. 40 wpm ടൈപ്പിംഗ് വേഗതയും കമ്പ്യൂട്ടർ ഓപ്പറേഷനിൽ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

Salary Details

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 20,480 രൂപ ശമ്പളം ലഭിക്കുന്നതാണ്. ഇതിലേക്ക് ഓരോ വർഷവും 3% ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്.

 ശമ്പളത്തിന് പുറമേ പിഎഫ്, ഗ്രാറ്റുവിറ്റി, മെഡിക്കൽ ആനുകൂല്യങ്ങൾ, ലീവ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Selection Procedure

  • ഷോട്ട് ലിസ്റ്റിംഗ്
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  • ഇന്റർവ്യൂ 

How to Apply ECIL Recruitment 2022?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യരാണെന്ന് ഉറപ്പുവരുത്തിയശേഷം അപേക്ഷിക്കാൻ ആരംഭിക്കുക. അപേക്ഷകൾ 2022 ജൂൺ 25 വരെ സ്വീകരിക്കും.

  • യോഗ്യരായ ഉദ്യോഗാർഥികൾ www.ecil.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കുക
  • തന്നിരിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിക്കുക
  • ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • അവസാനം സബ്മിറ്റ് ചെയ്യുക
  • പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം 

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs