Kerala Bhasha Instituted Recruitment 2022 - Walk in Interview for Editorial Assistant and Sub Editor Vacancies

Kerala Bhasha Instituted Recruitment 2022- Bhasha Institute Conducted A Walk in interview for Editorial Assistant and Sub Editor Vacancies
Kerala Bhasha Institute

സംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് ക്ഷണിക്കുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2022 ജൂൺ 22ന് നടക്കുന്ന ഇന്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

Vacancy Details

കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ തുടങ്ങിയ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
  • എഡിറ്റോറിയൽ അസിസ്റ്റന്റ്: 01
  • സബ് എഡിറ്റർ: 01

Age Limit Details

  • എഡിറ്റോറിയൽ അസിസ്റ്റന്റ്: 35 വയസ്സ് വരെ
  • സബ് എഡിറ്റർ: 35 വയസ്സ് വരെ
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് അഞ്ച് വർഷത്തെ ഇളവ് ഉണ്ടായിരിക്കും.

Educational Qualifications

1. എഡിറ്റോറിയൽ അസിസ്റ്റന്റ്

› ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും സയൻസ്/ ആർട്സ്/ കൊമേഴ്സ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ എൻജിനീയറിങ്/ ടെക്നോളജി/ മെഡിസിൻ/ വെറ്റിനറി സയൻസ്/ അഗ്രിക്കൾച്ചറൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ഒന്നാം ക്ലാസ് അല്ലെങ്കിൽ ഉയർന്ന രണ്ടാം ക്ലാസ് ബിരുദം.

› പ്രസിദ്ധീകരണങ്ങളിലൂടെ തെളിയിക്കപ്പെട്ട മലയാള ഭാഷാ പ്രാവീണ്യം

› സാങ്കേതിക പ്രസിദ്ധീകരണങ്ങൾ എഡിറ്റ് ചെയ്ത പരിജ്ഞാനം

2. സബ് എഡിറ്റർ

› അംഗീകൃത സർവകലാശാല ബിരുദം

› പ്രസിദ്ധീകരണങ്ങളിലൂടെ തെളിയിക്കപ്പെട്ട മലയാള ഭാഷാ പ്രാവീണ്യം

› പ്രൂഫ് റീഡിങ് (KGTE/ MGTE) എന്നിവയിലെ ഹയർഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത അല്ലെങ്കിൽ പ്രശസ്തമായ ഏതെങ്കിലും പ്രിന്റിംഗ് പ്രസ്സിൽ നിന്നോ ലഭിച്ച പ്രൂഫ് റീഡിങ്ങിലെ 3 വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം

Salary Details

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം ലഭിക്കുന്ന കൂടുതൽ ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.
  • എഡിറ്റോറിയൽ അസിസ്റ്റന്റ്: 32,560/-
  • സബ് എഡിറ്റർ: 32,560/-

Selection Procedure

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

How to Apply?

› താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2022 ജൂൺ 22ന് രാവിലെ 10:30-ന് നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തിച്ചേരേണ്ടതാണ്

› അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നാളന്ദ, തിരുവനന്തപുരം - 695 003

› അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, സംവരണ ആനുകൂല്യത്തിനായുള്ള സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡാറ്റഎന്നിവ ഇന്റർവ്യൂവിന് എത്തുമ്പോൾ ഹാജരാക്കേണ്ടതാണ്

› കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain