Kerala Supplementary GDS Result 2022 Out - Supplementary Second Merit List Published - Check Your GDS Result

GDS Result 2022 - Kerala Supplementary GDS Result 2022 Out - Supplementary Second Merit List Published - Check Your GDS Result

ഇന്ത്യാ പോസ്റ്റ് ആദ്യം പ്രസിദ്ധീകരിച്ച റിസൾട്ടിന് പുറമെ ഇപ്പോൾ ഒരു രണ്ടാംഘട്ട മെറിറ്റ് ലിസ്റ്റ് അതായത് സപ്ലിമെന്ററി റിസൾട്ട് കൂടി പുറത്തിറക്കിയിരിക്കുകയാണ്. കേരളത്തിൽ മാത്രം 2021 ഗ്രാമീൺ ഡാക് സേവക് (GDS) ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഈ 2021 ഒഴിവുകളിലേക്ക് ആദ്യഘട്ടത്തിൽ 2021 ഉദ്യോഗാർത്ഥികൾ ഉൾപ്പെട്ട ഒരു മെറിറ്റ് ലിസ്റ്റ് ഇന്ത്യ പോസ്റ്റ് പുറത്തിറക്കിയിരുന്നു. ആ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 2022 ജൂലൈ 5 വരെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നു.

 ഈ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനിൽ പരാജയപ്പെട്ട ഉദ്യോഗാർത്ഥികളുടെ ഒഴിവിലേക്ക് ഒരു സപ്ലിമെന്ററി മെറിറ്റ് ലിസ്റ്റ് കൂടി ഇന്ത്യ പോസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. ഏകദേശം 203 ഉദ്യോഗാർത്ഥികളാണ് പുതിയ സപ്ലിമെന്ററി മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ഈ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ 2022 ഓഗസ്റ്റ് നാലിനോ അതിന് മുൻപോ ലിസ്റ്റിലുള്ള പേരുകൾക്ക് നേരെ പരാമർശിച്ചിരിക്കുന്ന ഡിവിഷണൽ ഹെഡ് മുഖേന അവരുടെ രേഖകൾ പരിശോധിച്ചു ഉറപ്പിക്കേണ്ടതാണ്.

 സപ്ലിമെന്ററി രണ്ടാംഘട്ട മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ എല്ലാ രേഖകളുടെയും ഒറിജിനലും അതിന്റെ പകർപ്പുകളും സഹിതം അതത് ഹെഡ് ഓഫീസുകളിൽ സ്ഥിതീകരണത്തിനായി റിപ്പോർട്ട് ചെയ്യണം.

വിദ്യാഭ്യാസ വാർത്തകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Join Now

How to Download Kerala GDS Supplementary 2nd Merit List PDF

› താഴെ നൽകിയിരിക്കുന്ന റിസൾട്ട് PDF ഡൗൺലോഡ് ചെയ്യുക

› നിങ്ങൾ കമ്പ്യൂട്ടറിലാണ് ഡൗൺലോഡ് ചെയ്തു PDF ഓപ്പൺ ചെയ്യുന്നതെങ്കിൽ "Ctrl+F" പ്രസ്സ് ചെയ്ത് നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക

› നിങ്ങൾ മൊബൈലിൽ ആണ് PDF ഓപ്പൺ ചെയ്യുന്നതെങ്കിൽ മുകളിലെ സെർച്ച് ഐക്കണിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക.

› നിങ്ങൾ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഇങ്ങനെ അറിയാം

› ഈ പോസ്റ്റ് വായിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക. അതു മുഖേന അപേക്ഷിച്ചവർക്ക് അവരുടെ റിസൾട്ട് പരിശോധിക്കുകയും ചെയ്യാം.

Download Supplimentary 2nd Merit List PDF: Click here

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain