Employability Center Malappuram Walk in Interview - All Over Kerala Vacancies Available

എംപ്ലോയബിലിറ്റി സെന്റർ മുഖേന നിരവധി പ്രൈവറ്റ് കമ്പനികളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. എസ്എസ്എൽസി മുതൽ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്

തൊഴിൽ അന്വേഷകർക്ക് വീണ്ടും അവസരം വന്നിരിക്കുകയാണ്. മലപ്പുറം എംപ്ലോയബിലിറ്റി സെന്റർ മുഖേന നിരവധി പ്രൈവറ്റ് കമ്പനികളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. എസ്എസ്എൽസി മുതൽ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. വനിതകൾക്കും നിരവധി ഒഴിവുകൾ ഒഴിഞ്ഞു കിടപ്പുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ വരുന്നുണ്ട്. 2022 ഓഗസ്റ്റ് 20ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഇന്റർവ്യൂ നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോബിലിറ്റി സെന്ററിൽ അഭിമുഖത്തിന് ഹാജരാക്കണം. കമ്പനി, ഒഴിവുകൾ, ശമ്പളം, യോഗ്യത തുടങ്ങിയ കാര്യങ്ങൾ താഴെ നിൽക്കുന്നു.

1. പോപ്പുലർ മെഗാ മോട്ടോഴ്സ്

 ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്, ഓട്ടോ മെക്കാനിക്, ഓട്ടോ ഇലക്ട്രീഷ്യൻ, സർവീസ് അഡ്വൈസർ, വാറണ്ടി എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, മെക്കാനിക്ക് ട്രെയിനീസ് തുടങ്ങിയ ഒഴിവുകളാണ് ഉള്ളത്.

 ശമ്പളം: 10000 രൂപ മുതൽ 22,000 രൂപ വരെയാണ് (ഒരോ പോസ്റ്റിനും ശമ്പളം വ്യത്യസ്തമാണ്).

 യോഗ്യത: എസ്എസ്എൽസി/ പ്ലസ് ടു/ മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ ഡിപ്ലോമ/ ITI തുടങ്ങിയ ഏത് യോഗ്യതയുള്ളവർക്കും പങ്കെടുക്കാം

 ജോലിസ്ഥലം: കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്

2. കൈരളി ഹോം അപ്ലൈൻസസ്‌

 ബ്രാഞ്ച് മാനേജർ

• ശമ്പളം: 10000+
• ജോലിസ്ഥലം: പാലക്കാട്, മലപ്പുറം
• പരിചയം: 2 വർഷം
• യോഗ്യത: ഏതെങ്കിലും ഡിഗ്രി

 കളക്ഷൻ എക്സിക്യൂട്ടീവ്സ്

• ശമ്പളം: 11000+
• ജോലിസ്ഥലം: പാലക്കാട്, മലപ്പുറം
• പരിചയം: 0-1 വർഷം വരെ 
• യോഗ്യത: പ്ലസ് ടു

 ബുക്കിംഗ് എക്സിക്യൂട്ടീവ്

• ശമ്പളം: 10000+
• ജോലിസ്ഥലം: പാലക്കാട്, മലപ്പുറം
• പരിചയം: 0-1
• യോഗ്യത: എസ്എസ്എൽസി

 ഓഫീസ് അസിസ്റ്റന്റ്

• ശമ്പളം: 7000
• ജോലിസ്ഥലം: പാലക്കാട്, മലപ്പുറം
• പരിചയം: 0-1
• യോഗ്യത: ഏതെങ്കിലും ഡിഗ്രി

3. JALK ഇലക്ട്രിക്കൽ എന്റർപ്രൈസസ്

 മാർക്കറ്റിംഗ് എൻജിനീയർ

• ശമ്പളം: 25000-35000
• ജോലിസ്ഥലം: കേരളത്തിലുടനീളം
• പരിചയം: 0-1
• യോഗ്യത: ബിടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് 

 കോഓഡിനേറ്റർ

• ശമ്പളം: 15000-20000
• ജോലിസ്ഥലം: കോട്ടക്കൽ
• പരിചയം: 0-2
• യോഗ്യത: ബിടെക് ഇലക്ട്രിക്കൽ എൻജിനീയറിങ്

4. ഗൊയാലോ സഫാരിസ്

 പ്രോസസ് കൺസൾട്ടന്റ് ഇൻ BPO

• ശമ്പളം: 15000-30000
• ജോലിസ്ഥലം: പെരിന്തൽമണ്ണ
• പരിചയം: 0-6
• യോഗ്യത: പ്ലസ് ടു

 CRE

• ശമ്പളം: 15000-30000
• ജോലിസ്ഥലം: പെരിന്തൽമണ്ണ
• പരിചയം: 0-6
• യോഗ്യത: ഏതെങ്കിലും ഡിഗ്രി

നിർദ്ദേശങ്ങൾ

അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഓഗസ്റ്റ് 20ന് മലപ്പുറം ജില്ല എംപ്ലോയബിലിറ്റി സെന്ററിൽ രാവിലെ 10 മണിക്ക് മുൻപ് എത്തേണ്ടതാണ്. എംപ്ലോയബിലിറ്റി സെന്ററിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ അതിന്റെ റെസിപ്റ്റ് ഹാജരാക്കേണ്ടതാണ്.

 ഇന്റർവ്യൂ 2022 ഓഗസ്റ്റ്-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ താഴെ നൽകുന്നു: 0483 - 273 4737

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain