KAU Farm Officer Jobs | കേരള കാർഷിക സർവകലാശാലക്ക് കീഴിൽ ഓഫീസർ ഒഴിവുകൾ

Kerala Agricultural University (KAU) applications are invited from eligible candidates for farm officer on daily wage basis in the department of plant

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കരയിലെ അഗ്രികൾച്ചർ കോളേജിലെ പ്ലാന്റേഷൻ ക്രോപ്സ് ആൻഡ് സ്പൈസസ് ഡിപ്പാർട്ട്മെന്റിലേക്ക് ഫാം ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ദിവസം വേതന അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും നടത്തുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ ഒന്നിന് നടത്തപ്പെടുന്ന അഭിമുഖത്തിന് ഹാജരാകണം. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.

Age Limit Details

Kerala Agricultural University (KAU) പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ഫാം ഓഫീസർ പോസ്റ്റിലേക്ക് പരമാവധി 37 വയസ്സ് വരെയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. വയസ്സ് 2022 ഓഗസ്റ്റ് ഒന്ന് അനുസരിച്ച് കണക്കാക്കും.

Vacancy and Qualification

Kerala Agricultural University (KAU) നിലവിൽ ഒരു ഫാം ഓഫീസർ പോസ്റ്റിലേക്ക് ആണ് ഇന്റർവ്യൂ നടത്തുന്നത്. ഇതിലേക്ക് BSc അഗ്രികൾച്ചർ/ BSc ഹോർട്ടികൾച്ചർ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

How to Apply KAu Jobs?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ ഒന്നിന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. ഇന്റർവ്യൂ രാവിലെ 10 മണി മുതൽ നടക്കും. അഭിമുഖത്തിന് വരുമ്പോൾ യോഗ്യതകൾ തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പിയും ഹാജരാക്കേണ്ടതാണ്.

 അഭിമുഖത്തിന് വരുമ്പോൾ ഹാജരാക്കേണ്ട രേഖകൾ:

1. ഐഡന്റിറ്റി കാർഡ്

2. ജനന സർട്ടിഫിക്കറ്റ്

3. എസ്എസ്എൽസി സർട്ടിഫിക്കറ്റ്

4. ഹയർസെക്കൻഡറി മാർക്ക് ലിസ്റ്റ്

5. ഡിഗ്രി സർട്ടിഫിക്കറ്റ്

6. ഡിഗ്രി മാർക്ക് ലിസ്റ്റ്

7. പ്രവർത്തിപരിചയം ഉണ്ടെങ്കിൽ അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാൻ ഫോൺ നമ്പർ: 0487 243 8361

Notification

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain