
SSC CAPF Examination 2023
കേന്ദ്ര സർവീസിൽ യൂണിഫോം ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇതാ വീണ്ടും വമ്പൻ അവസരം വന്നിരിക്കുകയാണ്. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കേന്ദ്ര സേനകളിലേക്ക് സബ് ഇൻസ്പെക്ടർ (SI) പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വനിതകൾക്കും ഈ റിക്രൂട്ട്മെന്റിനു വേണ്ടി അപേക്ഷിക്കാം. ഇന്ത്യയിലെമ്പാടുമായി ഏകദേശം 1876 ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2023 ഓഗസ്റ്റ് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: ജോയിൻ
SSC പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ മലയാളം പതിപ്പാണ് താഴെ നൽകിയിരിക്കുന്നത്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഒഴിവുകൾ, യോഗ്യത മാനദണ്ഡങ്ങൾ തുടങ്ങിയ മുഴുവൻ വിവരങ്ങളും വായിച്ച് യോഗ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷിക്കുക. ജോലി ലഭിച്ചാൽ ഏകദേശം ഒരു ലക്ഷത്തിന് മുകളിൽ നിങ്ങൾക്ക് ശമ്പളം നേടാം.
Overview of SSC CPO SI Recruitment 2023
- ബോർഡ്: Staff Selection Commissione (SSC)
- ജോലി തരം: Central Govt
- വിജ്ഞാപന നമ്പർ: HQ-PPII01/5/2023-PP_II
- നിയമനം: സ്ഥിരം
- ആകെ ഒഴിവുകൾ: 1876
- തസ്തിക: Sub Inspector, CPO
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2023 ജൂലൈ 22
- അവസാന തീയതി: 2023 ഓഗസ്റ്റ് 15
Vacancy Details for SSC CPO SI Recruitment 2023
- Sub-Inspector (Exe.) in Delhi Police-Male: 109
- Sub-Inspector (Exe.) in Delhi Police-Female: 53
- Sub-Inspector (GD) in CAPFs: 1714
Age Limit Details for SSC CPO SI Recruitment 2023
• SC/ ST: 30 വയസ്സ് വരെ
• OBC: 28 വയസ്സ് വരെ
Educational Qualification Details for SSC CPO SI Recruitment 2023
SSC CPO SI Salary 2023
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മുഖേന സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു. ശമ്പളത്തിന് പുറമേ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും.
• ഡൽഹി പോലീസിലേക്കുള്ള ഇൻസ്പെക്ടർ (സ്ത്രീ/ പുരുഷൻ): 35,400-1,12,400/-
• കേന്ദ്ര സായുധ പോലീസ് സേനയിലേക്കുള്ള സബ് ഇൻസ്പെക്ടർ (CAPF): 35,400-1,12,400/-
ശാരീരിക യോഗ്യതകൾ
- പുരുഷൻ ഉയരം: 170 സെന്റീമീറ്റർ
- നെഞ്ചളവ്: 80 സെന്റീമീറ്റർ, അഞ്ച് സെന്റീമീറ്റർ വരെ വികസിപ്പിക്കാൻ സാധിക്കണം
- ST വിഭാഗം ഉയരം: 162.5 സെന്റീമീറ്റർ, നെഞ്ചളവ് 77+5 സെന്റീമീറ്റർ
- വനിതകൾ ഉയരം: 157 സെന്റീമീറ്റർ
- ST വനിതകൾ ഉയരം: 154 സെന്റീമീറ്റർ
Application Fees
- 100 രൂപയാണ് SSC CPO SI Recruitment 2023ന് അപേക്ഷിക്കുന്നതിനുള്ള ഫീസ്. അതിൽ തന്നെ വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ/ വിഭാഗക്കാർ, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് ഇല്ല.
- അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷ ഫീസ് അടക്കാം.
How to Apply SSC CPO Sub Inspector (SI) Recruitment 2023?
➮ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന Apply Now ക്ലിക്ക് ചെയ്യുക
➮ അതിനുമുൻപ് SSC CPO SI Recruitment 2023 വിജ്ഞാപനം പൂർണ്ണമായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക
➮ ആദ്യമായി SSC വഴി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കുക. മറ്റുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്യുക.
➮ ശേഷം തുറന്നുവരുന്ന അപേക്ഷാഫോറം പൂരിപ്പിക്കുക
➮ ആവശ്യമെങ്കിൽ അപേക്ഷ ഫീസ് അടക്കുക
➮ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് പിഡിഎഫ് രൂപത്തിലാക്കി സൂക്ഷിക്കുക
➮ അപേക്ഷ 2023 ഓഗസ്റ്റ് 15 വൈകുന്നേരം വരെ സ്വീകരിക്കും
SSC CPO SI വിശദമായ സിലബസ്, ഫിസിക്കൽ വിവരങ്ങൾ അറിയാൻ ക്ലിക്ക് ചെയ്യുക: Read Now