അക്കൗണ്ടന്റ് ഒഴിവ്

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് അക്കൗണ്ടന്റ് പോസ്റ്റിലേക്ക് സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താഴെ

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് അക്കൗണ്ടന്റ് പോസ്റ്റിലേക്ക് സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താഴെ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ 23ന് മുൻപ് അപേക്ഷകർ സമർപ്പിക്കണം.

പ്രായപരിധി

24 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്സ് ബിരുദം. സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റായി രണ്ട് വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയംഎന്നിവർ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2022 സെപ്റ്റംബർ 23-ന് വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ തപാൽ വഴി അയക്കണം.
 അപേക്ഷിക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപ്പന, കഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം.

 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഇമെയിൽ വഴി ബന്ധപ്പെടുക: keralasamakhya@gmail.com

ശ്രദ്ധിക്കുക: മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ മാത്രം സംശയങ്ങൾക്കായി ഇമെയിലിൽ മെസ്സേജ് അയച്ചാൽ മതി. ടൈംപാസിന് ആരും മെസ്സേജ് അയക്കേണ്ടതില്ല.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain