ആർമി റിക്രൂട്ട്മെന്റ് റാലി Admit Card ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

➮ കാസ്റ്റ് സർട്ടിഫിക്കറ്റ് & Domicile/ Nativity/ Residential സർട്ടിഫിക്കറ്റ് ➮ ആധാർ കാർഡ് നിർബന്ധമായും കൊണ്ടുപോകണം ➮ ഏറ്റവും പുതിയ 15 പാസ്പോർട്ട് സൈ

നിങ്ങളുടെ അഡ്മിറ്റ് കാർഡ് നിങ്ങൾ വിജയികരമായി ഡൗൺലോഡ് ചെയ്തുവല്ലോ! റാലിക്ക് പോകുമ്പോൾ ഇക്കാര്യങ്ങൾ കൂടി നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അഡ്മിറ്റ് കാർഡ് മടക്കുകയോ കളർ പ്രിന്റ് എടുക്കുകയോ ചെയ്യാൻ പാടില്ല എന്നതാണ് ആദ്യത്തെ നിബന്ധന. കാലിക്കറ്റ് ARO റാലി നടക്കുന്നത് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, ഈസ്റ്റ് ഹിൽ, കാലിക്കറ്റ് എന്ന് പറയുന്ന  സ്ഥലത്താണ്. അതിന്റെ ഗൂഗിൾ മാപ്പ് ലൊക്കേഷൻ താഴെ നൽകിയിട്ടുണ്ട്.

 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റാലിക്ക് പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

➮ അഡ്മിറ്റ് കാർഡ് കളർ പ്രിന്റ് എടുക്കുവാൻ പാടില്ല. നല്ല ക്വാളിറ്റിയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ലേസർ പ്രിന്റ് മാത്രം എടുക്കുക. രണ്ട് അഡ്മിറ്റ് കാർഡ് കയ്യിൽ കരുതുക.

➮ അഡ്മിറ്റ് കാർഡ് മടക്കുവാൻ പാടില്ല.

➮ ഒറിജിനൽ SSC/ HSC & ഡിഗ്രി ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കൊണ്ടുപോവുക

➮ ട്രാൻസ്ഫർ അല്ലെങ്കിൽ സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് ഒറിജിനൽ കൊണ്ടുപോകണം

➮ കാസ്റ്റ് സർട്ടിഫിക്കറ്റ് & Domicile/ Nativity/ Residential സർട്ടിഫിക്കറ്റ്

➮ ആധാർ കാർഡ് നിർബന്ധമായും കൊണ്ടുപോകണം

➮ ഏറ്റവും പുതിയ 15 പാസ്പോർട്ട് സൈസ് ഫോട്ടോ (സൈസ് 5×4) കൊണ്ടുപോകണം. ഫോട്ടോ എടുക്കുമ്പോൾ ക്യാപ്പ്, ഗ്ലാസ്  എന്നിവ ഉപയോഗിക്കാൻ പാടില്ല. ഒരേ നെഗറ്റീവിൽ നിന്നുള്ള 15 പാസ്പോർട്ട് സൈസ് ഫോട്ടോ ആണ് വേണ്ടത്. കൂടുതൽ കൊണ്ടുപോകുന്നത് നന്നായിരിക്കും.

➮ NCC/ സ്പോർട്സ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് കൊണ്ടുപോവുക

➮ Affidevit കൊണ്ടുപോകണം. അതിന്റെ ഫോർമാറ്റ് ഇന്ത്യൻ ആർമിയുടെ നിങ്ങളുടെ പ്രൊഫൈൽ വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

➮ റാലിക്ക് പോകുമ്പോൾ ഡേറ്റ് & ഒപ്പ് എന്നിവ ഇട്ടശേഷം പോവുക

Location 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain