Food Corporation of India (FCI) Recruitment 2022 - Apply Online for Latest 5043 Various Vacancies

Food Corporation of India (FCI) Recruitment 2022

FCI Recruitment 2022: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 2022 വർഷത്തെ FCI റിക്രൂട്ട്മെന്റിന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 5043 ഒഴിവുകളിലേക്കാണ് ഇപ്പോൾ FCI Recruitment ന് വേണ്ടി വിജ്ഞാപനം വന്നിരിക്കുന്നത്. FCI Recruitment ഒഴിവുകളിലേക്ക് 2022 സെപ്റ്റംബർ 6 മുതൽ 2022 ഒക്ടോബർ 5 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.

  FCI Recruitment 2022 വിശദാംശങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷിക്കാൻ ശ്രദ്ധിക്കുക. അപേക്ഷകർക്ക് www.recruitmentfci.in എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴിയോ അപേക്ഷിക്കാം.

FCI Recruitment 2022 Vacancy Details

Food Corporation of India (FCI) വിവിധ തസ്തികകളിലായി 5043 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൾ ഇന്ത്യ റിക്രൂട്ട്മെന്റ് ആയതിനാൽ വിവിധ സോണുകൾ ആക്കി തിരിച്ചാണ് ഒഴിവുകൾ വരുന്നത്. FCI Recruitment 2022 ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

 നോർത്ത് സോൺ 

  • J.E (Civil Engineering): 22
  • J.E (Electrical/ Mechanical Engineering): 08
  • Steno-II : 43
  • AG-III (General): 463
  • AG-III (Accounts): 142
  • AG-III (Technical): 611
  • AG-III (Depot): 1063
  • AG-III (Hindi): 36

 സൗത്ത് സോൺ

  • J.E (Civil Engineering): 05
  • Steno-II : 08
  • AG-III (General): 155
  • AG-III (Accounts): 107
  • AG-III (Technical): 257
  • AG-III (Depot): 535
  • AG-III (Hindi): 22

 ഈസ്റ്റ് സോൺ

  • J.E (Civil Engineering): 07
  • J.E (Electrical/ Mechanical Engineering): 02
  • Steno-II : 08
  • AG-III (General): 185
  • AG-III (Accounts): 72
  • AG-III (Technical): 184
  • AG-III (Depot): 283
  • AG-III (Hindi): 17

 വെസ്റ്റ് സോൺ

  • J.E (Civil Engineering): 05
  • J.E (Electrical/ Mechanical Engineering): 02
  • Steno-II : 09
  • AG-III (General): 92
  • AG-III (Accounts): 45
  • AG-III (Technical): 296
  • AG-III (Depot): 258
  • AG-III (Hindi): 06

 നോർത്ത് ഈസ്റ്റ് സോൺ

  • J.E (Civil Engineering): 09
  • J.E (Electrical/ Mechanical Engineering): 03
  • Steno-II : 05
  • AG-III (General): 53
  • AG-III (Accounts): 40
  • AG-III (Technical): 48
  • AG-III (Depot): 15
  • AG-III (Hindi): 12

FCI Recruitment 2022 Age Limit Details

FCI Recruitment 2022 ലേക്ക് അപേക്ഷിക്കുന്നതിന് ഒരു നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട്. മിനിമം 18 വയസ്സ് തികഞ്ഞിരിക്കേണ്ടതാണ്. പരമാവധി പ്രായപരിധി ഓരോ പോസ്റ്റിനും വ്യത്യസ്തമാണ് അവതാഴെ നൽകുന്നു.
  • J.E (Civil Engineering): 28 വയസ്സ് വരെ 
  • J.E (Electrical/ Mechanical Engineering): 28 വയസ്സ് വരെ 
  • Steno-II : 25 വയസ്സ് വരെ 
  • AG-III (General): 27 വയസ്സ് വരെ 
  • AG-III (Accounts): 27 വയസ്സ് വരെ
  • AG-III (Technical): 27 വയസ്സ് വരെ
  • AG-III (Depot): 27 വയസ്സ് വരെ
  • AG-III (Hindi): 28 വയസ്സ് വരെ
മുകളിൽ നൽകിയിരിക്കുന്ന പ്രായപരിധിയിൽ നിന്നും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, OBC വിഭാഗക്കാർക്ക് മൂന്ന് വയസ്സും, പങ്കുവൈകല്യമുള്ള വ്യക്തികൾക്ക് 10 വയസ്സും സംവരണം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് FCI Notification 2022 പരിശോധിക്കുക.

FCI Recruitment 2022 Educational Qualifications

1. JE (സിവിൽ എൻജിനീയറിങ്)

സിവിൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.

2. JE (ഇലക്ട്രിക്കൽ മെക്കാനിക്കൽ എൻജിനീയറിങ്)

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.

3. സ്റ്റെനോഗ്രാഫർ ഗ്രേഡ്-III

40 w.p.m വേഗതയുള്ള ബിരുദാനന്തര ബിരുദം. കൂടാതെ 80 w.p.m. ഇംഗ്ലീഷ് ടൈപ്പിംഗിലും ഷോർട്ട്‌ഹാൻഡിലും യഥാക്രമം.

4. AG-III (ജനറൽ)

കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യമുള്ള അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

5. AG-III (അക്കൗണ്ട്സ്)

കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യമുള്ള അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്‌സ് ബിരുദം.

6. AG-III (ടെക്നിക്കൽ)

1. അംഗീകൃത സർവകലാശാലയിൽ നിന്നും BSc അഗ്രികൾച്ചർ. അല്ലെങ്കിൽ ബോട്ടണി / സുവോളജി / ബയോ-ടെക്നോളജി / ബയോ-കെമിസ്ട്രി / മൈക്രോബയോളജി / ഫുഡ് സയൻസ്. അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് / എഐസിടിഇ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് ഫുഡ് സയൻസ് / ഫുഡ് സയൻസ് ആൻഡ് ടെക്നോളജി / അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് / ബയോ ടെക്നോളജി എന്നിവയിൽ ബി.ടെക് / ബി.ഇ.
2. കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യം

7. AG-III (Depot)

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യം.

8. AG-III (Hindi)

ഹിന്ദി ഒരു പ്രധാന വിഷയമായി അംഗീകൃത യൂണിവേഴ്സിറ്റിയുടെ ബിരുദം. ഇംഗ്ലീഷിൽ നിന്നും ഹിന്ദിയിലേക്കുള്ള വിവർത്തനത്തിൽ പ്രാവീണ്യം. സർക്കാർ അംഗീകരിച്ച ഒരു അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും ഒരു വർഷമെങ്കിലും ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സ്. അസിസ്റ്റന്റ് ഗ്രേഡ്-III (ഹിന്ദി) യുടെ പ്രധാന ജോലി ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും വിവർത്തനം ചെയ്യുമെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ. ഹിന്ദി ടൈപ്പിംഗിനുള്ള നൈപുണ്യവും ആവശ്യമാണ്. ഇത് വിലയിരുത്തുന്നതിന്, പ്രൊബേഷൻ കാലയളവിൽ മിനിറ്റിൽ 30 വാക്കുകളുടെ വേഗതയുള്ള ഹിന്ദി ടൈപ്പിംഗ് പരീക്ഷിക്കും. നിർദ്ദിഷ്ട ടൈപ്പിംഗ് ടെസ്റ്റിന് യോഗ്യത നേടുന്ന ഉദ്യോഗാർത്ഥിക്ക് പ്രൊബേഷൻ സ്ഥിരീകരണം വിധേയമായിരിക്കും.

FCI Recruitment 2022 Salary Details

Food Corporation of India (FCI) Recruitment 2022 വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു. ശമ്പളത്തിന് പുറമെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആണികൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

  • E (Civil Engineering): 34000-103400/-
  • J.E (Electrical/ Mechanical Engineering): 34000-103400/-
  • Steno-II : 30500-88100/-
  • AG-III (General): 28200-79200/-
  • AG-III (Accounts): 28200-79200/-
  • AG-III (Technical): 28200-79200/-
  • AG-III (Depot): 28200-79200/-
  • AG-III (Hindi): 28200-79200/-

Application Fees

Food Corporation of India (FCI) Recruitment 2022 ലേക്ക് അപേക്ഷിക്കുന്നതിന് 500 രൂപയാണ് ജനറൽ വിഭാഗക്കാർക്ക് അപേക്ഷ ഫീസ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, വനിതകൾ, വിരമിച്ച സൈനികർ തുടങ്ങിയവർക്ക് അപേക്ഷാഫീസ് അടക്കേണ്ടതില്ല. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഫീസ് അടക്കാനുള്ള സൗകര്യമുണ്ട്.

FCI Recruitment 2022 Selection Procedure

  •  ആദ്യഘട്ട ഓൺലൈൻ പരീക്ഷ
  •  രണ്ടാംഘട്ട ഓൺലൈൻ പരീക്ഷ
  •  സ്കിൽ ടെസ്റ്റ്
  •  സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  •  മെഡിക്കൽ പരീക്ഷ

How to Apply FCI Recruitment 2022?

മുകളിൽ നൽകിയിരിക്കുന്ന യോഗ്യതമാനദണ്ഡങ്ങൾ വായിച്ച് മനസ്സിലാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് താഴെ നൽകിയിരിക്കുന്ന ലിങ്കോ അല്ലെങ്കിൽ www.recruitmentfci.in എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാം. FCI Recruitment ലേക്ക് 2022 ഒക്ടോബർ 5 വരെ ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കും.
  • അപേക്ഷിക്കാൻ www.recruitmentfci.in വെബ്സൈറ്റ് സന്ദർശിക്കുക
  • FCI Recruitment 2022 നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിക്കുക. യോഗ്യതകൾ ഉറപ്പുവരുത്തുക.
  • ശേഷം താഴെ നൽകിയിരിക്കുന്ന Apply Now ക്ലിക്ക് ചെയ്യുക
  • ആവശ്യമായ വിവരങ്ങൾ നൽകി പൂരിപ്പിക്കുക
  • നിങ്ങളുടെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
  • അവസാനം സബ്മിറ്റ് ചെയ്യുക
  • സബ്മിറ്റ് ചെയ്ത അപേക്ഷയുടെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain