മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മലബാർ മിൽമയിൽ അവസരം!! മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (മിൽമ) സിസ്റ്റം സൂപ്പർവൈസറുടെ ഒഴിവ് നികത്തുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ പിഡിഎഫ് രൂപത്തിൽ അയക്കേണ്ടതാണ്. പോസ്റ്റ് പൂർണമായി വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
Vacancy Details
മലബാർ മിൽമ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് സിസ്റ്റം സൂപ്പർവൈസർ പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
Age Limit Details
പരമാവധി 40 വയസ്സ് വരെയാണ് പ്രായപരിധി. അപേക്ഷകർക്ക് 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.
Educational Qualification
MCA വിദ്യാഭ്യാസ യോഗ്യത നേടിയതിനുശേഷം 2 വർഷത്തെയും, ബിടെക് കമ്പ്യൂട്ടർ സയൻസ്/ MSc കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസ യോഗ്യത നേടിയതിനു ശേഷം 3 വർഷത്തെയും പ്രവർത്തി പരിചയം. പ്രോഗ്രാമിംഗ് ലാംഗ്വേജുകളിൽ സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തി പരിചയം നിർബന്ധമാണ്.
Salary Details
മലബാർ മരുമയിൽ കരാറടിസ്ഥാനത്തിൽ താൽക്കാലികമായി സിസ്റ്റം സൂപ്പർവൈസർ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 33,100 രൂപ ശമ്പളമായി ലഭിക്കുന്നതാണ്.
How to Apply?
താല്പര്യമുള്ളവർ www.malabarmilma.com എന്ന വെബ്സൈറ്റിൽ ഈ നോട്ടീസിനൊപ്പം നൽകിയിരിക്കുന്ന മാതൃകയിൽ ബയോഡാറ്റ തയ്യാറാക്കി malabarmilmasys@gmail.com എന്ന ഈമെയിൽ വിലാസത്തിലേക്ക് പിഡിഎഫ് രൂപത്തിൽ അയക്കേണ്ടതാണ്. അപേക്ഷകൾ 2022 സെപ്റ്റംബർ ഇരുപത്തിനാലിന് വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കേണ്ടതാണ്. നിശ്ചയിച്ച തീയതിക്കും സമയത്തിനും ശേഷം മാതൃകയിൽ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.