എട്ടാം ക്ലാസ് പാസായവർക്ക് നഗരസഭകൾക്ക് കീഴിൽ അവസരം

നാഷണൽ അർബൻ ഹെൽത്ത് മിഷൻ മുഖേന മലപ്പുറം ജില്ലയിലെ നഗരസഭകളിലെ കൊതുക് നിയന്ത്രണ പ്രവർത്തികൾക്കായി ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കു

നാഷണൽ അർബൻ ഹെൽത്ത് മിഷൻ മുഖേന മലപ്പുറം ജില്ലയിലെ നഗരസഭകളിലെ കൊതുക് നിയന്ത്രണ പ്രവർത്തികൾക്കായി ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. പരമാവധി 90 ദിവസത്തേക്കായിരിക്കും നിയമനം.

പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത

2022 ഒക്ടോബർ ഒന്നിന് 40 വയസ്സ് പൂർത്തിയാവരുത്. എട്ടാംതരം പാസ് ആണ് യോഗ്യത. മലപ്പുറം ജില്ലക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം?

താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമായി കാണിച്ച് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സ്കാൻ ചെയ്ത് nvbdcp1@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ഒക്ടോബർ ഒന്നിന് വൈകിട്ട് 3 മണിക്ക് മുൻപ് അയക്കണം.

 ബന്ധപ്പെട്ട രേഖകളുടെയും ആധാറിന്റെയും ഫോട്ടോ സഹിതം അറിയിപ്പ് ലഭിക്കുന്ന സമയത്ത് ജില്ല മെഡിക്കൽ ഓഫീസുകൾ ഇന്റർവ്യൂവിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 8078527434

(ടൈംപാസിന് ആരും വിളിക്കേണ്ടതില്ല)

Source: കേരള പബ്ലിക് റിലേഷൻസ് വകുപ്പ്

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain