TATA Electronics Job Opportunities | Walk in Interview for Junior Technician Posts

Tata Electronics Job Openings: Tata electronics applications are invited from Junior Technicians vacancies. TATA Electronics job offered only female c

ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യാൻ താല്പര്യമുള്ള പെൺകുട്ടികൾക്കായി എംപ്ലോയബിലിറ്റി സെന്റർ മുഖേന ഒരു തൊഴിലുറപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂനിയർ ടെക്നീഷ്യൻ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. Assembly CNC അതുപോലെ ഷോപ്പ് ഫ്ലോർ കോളിറ്റി തുടങ്ങിയ ഡിപ്പാർട്ട്മെന്റിലേക്കാണ് ഒഴിവുകൾ ഉള്ളത്. പ്രത്യേകം ശ്രദ്ധിക്കുക ഈ റിക്രൂട്ട്മെന്റ് പെൺകുട്ടികൾക്ക് മാത്രമുള്ളതാണ്. ഈ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്നു.

Age, Physical, Salary

 18 വയസ്സിനും 20 വയസ്സിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് അവസരം ഉള്ളത്. ഈ പ്രായപരിധിയിൽ ഉൾപ്പെടുന്നവർ മാത്രം റിക്രൂട്ട്മെന്റിന് ഹാജരായാൽ മതി.

 മിനിമം 145 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം. അതിൽ കൂടുതലായാൽ കുഴപ്പമില്ല.

 ടാറ്റാ ഇലക്ട്രോണിക്സ് റിക്രൂട്ട്മെന്റ് വഴി ജൂനിയർ ടെക്നീഷ്യൻ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 16,557 രൂപ ശമ്പളം ലഭിക്കുന്നതായിരിക്കും. ശമ്പളത്തിന് പുറമേ PF പോലുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Qualification

പ്ലസ് ടു പാസായിരിക്കണം. 2020, 2021, 2022 വർഷങ്ങളിൽ പാസായവർ ആയിരിക്കണം.

റിക്രൂട്ട്മെന്റിനെ കുറിച്ച്

റിക്രൂട്ട്മെന്റിൽ നിന്നും സെലക്ഷൻ ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 12 ദിവസത്തെ ഒരു ട്രെയിനിങ് പ്രോഗ്രാം ഉണ്ടായിരിക്കും. അത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒരു ജോബ് ഓഫർ ലെറ്റർ ലഭിക്കും. ടാറ്റ മോട്ടോഴ്സ് ശമ്പളത്തിന് പുറമേ പിഎഫ് പോലുള്ള ആനുകൂല്യങ്ങൾ പ്രധാനം ചെയ്യുന്നു.

 തിരഞ്ഞെടുക്കപ്പെടുന്ന പെൺകുട്ടികൾക്ക് ഭക്ഷണം, താമസം, യാത്ര ചെയ്യുന്നതിനുള്ള സൗകര്യം എന്നിവ ടാറ്റ മോട്ടോഴ്സ് ഉറപ്പുനൽകുന്നു. അതുപോലെ സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യവും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നു.

 ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിൽ ജോലിയിൽ പ്രവേശിച്ച് ഒരു വർഷത്തിനുശേഷം BSc, ഡിഗ്രി കോഴ്സുകൾ ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

Selection Procedure for TATA Electronics Recruitment 2022

താല്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ 15 വ്യാഴാഴ്ച മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം.  രജിസ്ട്രേഷൻ സമയം രാവിലെ 8:30 മുതൽ 9:30 വരെയാണ്. അഭിമുഖത്തിന് വരുമ്പോൾ ആധാർ കാർഡ്, TC, എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു മാർക്ക് ഷീറ്റുകളുടെ ഒറിജിനലും അതിന്റെ പകർപ്പും സഹിതം ഹാജരാകേണ്ടതാണ്. അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം: Employability Center, District Employment Exchange, Civil Station, Malappuram (Dist) Kerala - 676505

 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0483273 4737

 ശ്രദ്ധിക്കുക: ടാറ്റാ ഇലക്ട്രോണിക്സ് റിക്രൂട്ട്മെന്റിന്റെ ഒരു ഘട്ടത്തിലും ജോലി നൽകുന്നതിന് ഒരു രൂപ പോലും കമ്മീഷൻ ആയി വാങ്ങുന്നില്ല. ജോലി തട്ടിപ്പുകളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain