"ദിശ 2022" തൊഴിൽമേള ഏറ്റുമാനൂരപ്പൻ കോളേജിൽ. ഏറ്റുമാനൂരപ്പൻ കോളേജും ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി നവംബർ 5 ശനിയാഴ്ച രാവിലെ 9 മുതൽ "ദിശ 2022" എന്ന പേരിൽ കോളേജിൽ വച്ച് തൊഴിൽ മേള നടത്തുന്നു.
മേളയോടനുബന്ധിച്ചുള്ള രജിസ്ട്രേഷൻ ക്യാമ്പയിൻ ഒക്ടോബർ 15-ആം തീയതി രാവിലെ 10 മണി മുതൽ 2 മണി വരെ കോളേജ് ക്യാമ്പസ്സിൽ വച്ച് നടക്കുന്നതാണ്.
തൊഴിൽ മേളയിൽ പങ്കെടുത്തു ജോലി നേടാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും ഒക്ടോബർ 15-ആം തിയതി കോളേജിലെത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
രജിസ്ട്രേഷൻ
ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയൽ കാർഡും, 250 രൂപ ഫീസും കയ്യിൽ കരുതേണ്ടതാണ്.
പ്രായപരിധി- 18 മുതൽ 35 വരെ. പ്ലസ് ടു മുതൽ മുകളിലേക്ക് വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും, അവസാന വർഷ വിദ്യാർത്ഥികൾക്കും രജിസ്ട്രേഷൻ ക്യാമ്പയിനിൽ പങ്കെടുക്കാവുന്നതാണ്.
രജിസ്റ്റർ ചെയ്യുന്നവർക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ഇന്റർവ്യൂ പരിശീലനം , സോഫ്റ്റ് സ്‌കിൽസ് , അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം എന്നിവ നൽകുന്നതായിരിക്കും.
കൂടാതെ എല്ലാ ആഴ്ചകളിലും കോട്ടയം എംപ്ലോയബിലിറ്റി സെൻറർ വെച്ച് നടത്തുന്ന വിവിധ മേഖലകളിൽ സ്വകാര്യ കമ്പനികളുടെ അഭിമുഖങ്ങൾ, തൊഴിൽ മേളകൾ, ക്യാമ്പസ് ഇൻറർവ്യൂകൾ എന്നിവയിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്.
ഒഴിവുകളെക്കുറിച്ചുള്ള അറിയിപ്പുകൾ Whatsapp & Facebook Page വഴി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നതാണ്.
വിവരങ്ങൾക്ക് : O481-2563451/2565452
ഏറ്റുമാനൂരപ്പൻ കോളേജ്: 0481 2536578
👉🏻തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ തന്നിരിക്കുന്ന ലിങ്ക് വഴി ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക.