Kerala Police D-DAD Job Vacancy - Apply Online for D-DAD Vacancies

Child Friendly Digital De-Addiction Centers (D-DAD) Recruitment 2022. Kerala Social Policing Directorates, TV Email: digitalsafetykerala@gmail.com

കേരള പോലീസ് ചൈൽഡ് ഫ്രണ്ട്‌ലി ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകളുടെ (D-DAD) പ്രവർത്തനത്തിന്റെ ഭാഗമായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും താഴെ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഒക്ടോബർ 24 വൈകുന്നേരം 5 മണി വരെ ഇമെയിൽ വഴി അപേക്ഷ നൽകാം. ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കുക.

 വനിത സിവിൽ എക്സൈസ് ഓഫീസർ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം

ഒഴിവുകൾ

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പോസ്റ്റിലേക്ക് 6 ഒഴിവും D-DAD പ്രൊജക്റ്റ് കോഡിനേറ്റർ പോസ്റ്റിലേക്ക് 6 ഒഴിവുമാണ് ഉള്ളത്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ സിറ്റികളിലാണ് ഒഴിവുകൾ വരുന്നത്.

വിദ്യാഭ്യാസ യോഗ്യത

1. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പോസ്റ്റിലേക്ക്: MSc (ക്ലിനിക്കൽ സൈക്കോളജി) അല്ലെങ്കിൽ UGC അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മറ്റേതെങ്കിലും തത്തുല്യമായ യോഗ്യത. അല്ലെങ്കിൽ സൈക്കോളജിയിൽ M.A/ M.Sc.
 ക്ലിനിക്കൽ സൈക്കോളജിയിൽ M.Phil അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത നേടിയിരിക്കണം. കൂടാതെ 3 വർഷത്തെ പ്രവർത്തിപരിചയവും ആവശ്യമാണ്.

2. D-DAD പ്രോജക്ട് കോഡിനേറ്റർ

MSW അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. സോഷ്യൽ വെൽഫയർ പ്രോജക്ടുകളിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനം ആവശ്യമാണ്.

ശമ്പളം

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പോസ്റ്റിലേക്ക് 36000 രൂപയും, D-DAD പ്രോജക്ട് കോഡിനേറ്റർ പോസ്റ്റിലേക്ക് 20,000 രൂപയുമാണ് ശമ്പളമായി ലഭിക്കുക.

പ്രായപരിധി

മുകളിൽ നൽകിയിരിക്കുന്ന ഒഴിവുകളിലേക്ക് പരമാവധി 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. പ്രായം 2022 മാർച്ച് 31 അനുസരിച്ച് കണക്കാക്കും.

തിരഞ്ഞെടുപ്പ്

അപേക്ഷ അയക്കുന്നവരിൽ നിന്നും സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂ, എഴുത്തു പരീക്ഷ എന്നിവ നടത്തും. അതിൽനിന്നും ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും നിയമനം നടത്തുകയും ചെയ്യും.

അപേക്ഷിക്കേണ്ട വിധം

മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിക്കുക. നിങ്ങളുടെ Resume, അപേക്ഷയും digitalsafetykerala@gmail.com എന്നാ ഇമെയിൽ വിലാസത്തിലേക്ക് ഒക്ടോബർ 24 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും തീയതികൾ നിങ്ങളെ ഈമെയിൽ വഴി അറിയിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain