കേരള പോലീസ് കോൺസ്റ്റബിൾ തിരഞ്ഞെടുപ്പിനുള്ള കായിക ക്ഷമത പരീക്ഷ ഒക്ടോബർ 11 മുതൽ

Police Constable Category Number 530/2019 Physical Efficiency Test. പോലീസ്‌ വകുപ്പില്‍ പോലീസ്‌ കോണ്‍സ്റ്റബിള്‍ (KAP II Battalion) (CAT. NO. 530/2019)

PSC Latest Update

പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒക്ടോബർ 19, 20, 21 തീയതികളിലായി നടത്തുവാൻ നിശ്ചയിച്ചിരുന്ന പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ കായികക്ഷമത പരീക്ഷയും, ശാരീരിക അളവെടുപ്പും പ്രതികൂല കാലാവസ്ഥയെ തുടർന്ന്  മാറ്റിവെച്ചു. പുതുക്കിയ തീയതി സംബന്ധിച്ച വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കുന്നതാണ്. ഇതിനായി ഉദ്യോഗാർത്ഥികൾ ഇടയ്ക്കിടക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കേണ്ടതാണ്. മറ്റ് 11 ജില്ലകളിൽ നടക്കേണ്ട ശാരീരിക അളവെടുപ്പ്, കായിക ക്ഷമത പരീക്ഷ എന്നിവക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

OLD UPDATE

പാലക്കാട് ജില്ലയിലുള്ളവർക്ക്

പോലീസ്‌ വകുപ്പില്‍ പോലീസ്‌ കോണ്‍സ്റ്റബിള്‍ (KAP II Battalion)
(CAT. NO. 530/2019) തസ്തികയിലേയ്കകുള്ള തെരഞ്ഞെടുപ്പിനായി 22.08.2022
തീയതിയില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടള്ള ഉദ്യോഗാ൪ത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഒക്ടോബർ 11 മുതല്‍ 28 (18.10-2022, 22.10.2022, 23.10.2022 & 24.10.2022 ഒഴികെ) വരെ നടത്തുന്നതാണ്‌. മേല്‍ തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും നിന്നും ഡൗൺലോഡ് ചെയ്ത്‌ അസ്സല്‍ തിരിച്ചറിയല്‍ കാർഡ്‌ സഹിതം നി൪ദ്ദേശിച്ചിട്ടുള്ള സ്ഥലത്തും നിശ്ചിത തീയതിയിലും നിശ്ചിത സമയത്തും ഹാജരാകേണ്ടതാണ്‌ എന്നറിയിക്കുന്നു.

👉🏻 പോലീസ് കോൺസ്റ്റബിൾ ഷോർട്ട് ലിസ്റ്റ് അറിയാൻ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം ജില്ല 

തിരുവനന്തപുരം ജില്ലയില്‍ പോലീസ്‌ കോണ്‍സ്റ്റബിള്‍ (APB) - (Category Number: 530/2019, 357/20, 358/20) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 2022 ഒക്ടോബര്‍ 11,12,13,14.15,17,18,19,20,21,25,26 തീയതികളില്‍ എം.ജി. കോളേജ്‌ കേശവദാസപുരം ഗ്രൗണ്ട്, വെള്ളായണി കാര്‍ഷിക കോളേജ്‌ ഗ്രൗണ്ട്, എസ്‌.എ.പി.ക്യാമ്പ്‌, പേരൂര്‍ക്കട, മാര്‍ഇവാനിയോസ്‌ കോളേജ്‌ ഗ്രൗണ്ട്, നാലാഞ്ചിറ എന്നിവിടങ്ങളിലായി നടത്തുന്നു. ടി വിവരം സംബന്ധിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ പ്രൊഫൈല്‍, മൊബൈല്‍ സന്ദേശങ്ങൾ നല്ലിയിട്ടുണ്ട്‌. വിശദ വിവരങ്ങള്‍ക്ക്‌ പ്രൊഫൈല്‍ പരിശോധിക്കേണ്ടതാണ്‌.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain