ഭീമയിൽ ഒഴിവുകൾ; മാസ ശമ്പളം 35000 രൂപ വരെ

BHIMA Jewels Job Vacancies: ഭീമ ജ്വല്ലേഴ്സിന്റെ കേരളത്തിലെ വിവിധ ഷോറൂമുകളിലേക്ക് ജോലി ചെയ്യാൻ താല്പര്യമുള്ളവരെ ആവശ്യമുണ്ട്. കേരളത്തിലെ കൊച്ചി ആസ്ഥാനമ

ഭീമ ജ്വല്ലേഴ്സിന്റെ കേരളത്തിലെ വിവിധ ഷോറൂമുകളിലേക്ക് ജോലി ചെയ്യാൻ താല്പര്യമുള്ളവരെ ആവശ്യമുണ്ട്.  കേരളത്തിലെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വല്ലറി റീട്ടെയിൽ കമ്പനിയാണ് ഭീമ ജ്വല്ലേഴ്സ് ദക്ഷിണേന്ത്യയിലുടനീളം 116 ജ്വല്ലറി ഷോപ്പുകളും രണ്ടായിരത്തിലധികം ആളുകൾ ജോലി ചെയ്യുന്നുമുണ്ട്. താല്പര്യമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഇന്റർവ്യൂവിൽ പങ്കെടുത്തുകൊണ്ട് ജോലി കരസ്ഥമാക്കാം. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.

✅️ സെയിൽസ് ട്രെയിനി/ സെയിൽസ് ഓഫീസർ

മിനിമം പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കണം. പ്രവർത്തിപരിചയം ആവശ്യമില്ല എങ്കിലും രണ്ട് വർഷത്തെ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 13500 രൂപയാണ് ശമ്പളമായി മാസം ലഭിക്കുക. 25 വയസ്സ് വരെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് അവസരം. കൊച്ചിയിലാണ് ഒഴിവുകൾ ഉള്ളത്.

✅️ ഡിപ്പാർട്ട്മെന്റ് മാനേജർ

ഏതെങ്കിലും ഡിഗ്രിയും 6 മുതൽ 9 വർഷം വരെയുള്ള പരിചയവും ഉണ്ടായിരിക്കണം. 35 വയസ്സ് വരെയുള്ള പുരുഷന്മാർക്ക് മാത്രമാണ് അവസരം. 25000 രൂപ മുതൽ 35000 രൂപ വരെ മാസം ശമ്പളം ലഭിക്കും. കൊച്ചി, കോട്ടയം, തൊടുപുഴ, പുനലൂർ, മൈസൂർ ഷോറൂമുകളിൽ ആണ് ഒഴിവുകൾ.

How to Attend Bhima Jewels Interview 

താല്പര്യമുള്ളവർ നവംബർ അഞ്ചിന് രാവിലെ 9 മണി മുതൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം. കോട്ടയം എംപ്ലോബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. ഉദ്യോഗാർത്ഥികൾ രാവിലെ 9 മണിക്ക് എത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. എംപ്ലോയബിലിറ്റി സെന്ററിൽ മുൻപ് രജിസ്റ്റർ ചെയ്തവർക്ക് കൂടുതൽ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: O481-2563451/2565452

Interview Location: Ettumanoorappan College, Choorakulangara, Ettumanoor, Kottayam Dt., PIN: 686 631

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain