കേരള കാർഷിക സർവകലാശാലയുടെ കീഴിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ്

KAU Security Guard Recruitment. കട്ടച്ചൽ കുഴി നാളികേര ഗവേഷണ കേന്ദ്രത്തിലെ സുരക്ഷാ ജോലികൾക്കായി ഒരു വർഷത്തേക്ക് ദിവസ വേദന

കട്ടച്ചൽ കുഴി നാളികേര ഗവേഷണ കേന്ദ്രത്തിലെ സുരക്ഷാ ജോലികൾക്കായി ഒരു വർഷത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താഴെപ്പറയുന്ന വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി താല്പര്യമുള്ള വിമുക്തഭടന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ

1. അപേക്ഷകർ മിലിട്ടറി/ പാരാമിലിട്ടറി സർവീസിൽ നിന്ന് വിരമിച്ചവരും 55 വയസ്സ് തികയാത്തവരും ആയിരിക്കണം. ദിവസേന 12 മണിക്കൂർ ഡ്യൂട്ടി (പകൽ/ രാത്രി) ചെയ്യാൻ തയ്യാറുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.
2. അപേക്ഷകൻ സ്റ്റേഷന്റെ 10 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ സ്ഥിരതാമസം ഉള്ളവർ ആയിരിക്കണം.
3. അപേക്ഷകർ നല്ല കായിക ക്ഷമത ഉള്ളവരും പത്താം ക്ലാസ് പാസായവരും ആയിരിക്കണം. കായികക്ഷമത പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.
4. സുരക്ഷാ ജോലികൾക്ക് നിയോഗിക്കപ്പെടുന്നവർ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ആകരുത്. ഏതെങ്കിലും കോടതിയിലോ പോലീസ് സ്റ്റേഷനിലോ ഇവർക്കെതിരായി കേസുകൾ നിലവിലില്ല എന്ന് സത്യവാങ്മൂലം നൽകേണ്ടതാണ്.
5. തെരഞ്ഞെടുക്കപ്പെടുന്നവർ 200 രൂപ വിലയുള്ള സർക്കാർ മുദ്രപത്രത്തിൽ ഒരു സമ്മതപത്രം തയ്യാറാക്കി ഒപ്പിട്ടു നൽകേണ്ടതാണ്.
6. ജോലിയിരിക്കുമ്പോൾ ക്രിമിനൽ കേസുകൾ ഉണ്ടാകുന്ന പക്ഷം പ്രസ്തുത സംഭവം നടന്ന 24 മണിക്കൂറിനകം സ്റ്റേഷൻ മേധാവിയെ രേഖാമൂലം അറിയിക്കേണ്ടതാണ്.
7. സുരക്ഷാ ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലമോ ജോലിയിൽ ഉണ്ടാകുന്ന വീഴ്ച മൂലം സർവ്വകലാശാലയ്ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് അവർ തന്നെ ഉത്തരവാദിയായിരിക്കും. ഇത്തരത്തിലുള്ള നഷ്ടം സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് ഇതാക്കുന്നതാണ്.
8. സെക്യൂരിറ്റി ജോലികൾക്ക് നിയോഗിക്കുന്ന ജീവനക്കാർ അവർക്ക് വേണ്ട യൂണിഫോം, ഷൂ, ബെൽറ്റ് തുടങ്ങിയവ അവരുടെ സ്വന്തം ചിലവിൽ വാങ്ങേണ്ടതാണ്.
9. കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് അർഹമായ വേതനത്തിന് അല്ലാതെ സർവകലാശാലയിലെ സ്ഥിരം നിയമനത്തിനോ മറ്റേതെങ്കിലും വിധത്തിലുള്ള ആനുകൂല്യങ്ങൾക്കോ അർഹത ഉണ്ടായിരിക്കുന്നതല്ല.

How to Apply KAU Security Guard Recruitment 2022?

• വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയിൽ പേര്, വയസ്സ്, ജനനത്തീയതി, പൂർണ്ണമായ മേൽവിലാസം എന്നിവ രേഖപ്പെടുത്തിയിരിക്കണം.
• സേവന കാലയളവിൽ ലഭിച്ച മെഡലുകളുടെയും അംഗീകാരങ്ങളുടെയും വിശദവിവരങ്ങൾ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.
• അപേക്ഷകർ നവംബർ 19ന് 9:30 AM മണിക്ക് മുമ്പായി പ്രൊഫസർ ആൻഡ് ഹെഡ്, നാളികേര ഗവേഷണ കേന്ദ്രം, കട്ടച്ചൽക്കുഴി പി.ഒ., ബലരാമപുരം എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ എത്തിക്കേണ്ടതാണ്.
• അപേക്ഷകർ നവംബർ 19ന് രാവിലെ 10 മണിക്ക് കായികക്ഷമത പരീക്ഷക്കും അഭിമുഖത്തിനും ആയി സ്റ്റേഷൻ മേധാവി അധ്യക്ഷനായ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകേണ്ടതാണ്.
• കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. അത് വായിച്ച് മനസ്സിലാക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain