കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് അപേക്ഷകൾ ശ്രമിക്കുന്നു

കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഓർഡിനറി, സിറ്റി സർവീസ് ബസുകൾ സർവീസ് നടത്തുന്നതിനായി ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷക

കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഓർഡിനറി, സിറ്റി സർവീസ് ബസുകൾ സർവീസ് നടത്തുന്നതിനായി ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക. യോഗ്യതയുള്ളവർക്ക് നവംബർ 30 വരെ ഓൺലൈനായി അപേക്ഷ നൽകാം. കെഎസ്ആർടിസിയിൽ ഡ്രൈവർ, കണ്ടക്ടർ ജോലി ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഈ ജോലിക്ക് വേണ്ടി ട്രൈ ചെയ്യാം.

ഡ്രൈവർ

ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം.

 30ലധികം അധികം സീറ്റുകൾ ഉള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ചു വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിൽ ഉള്ള പ്രവർത്തി പരിചയം. പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം.

 അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 21 വയസ്സ് മുതൽ 55 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം.

അഭിലഷണീയ യോഗ്യത

വാഹനങ്ങളുടെ പ്രവർത്തനത്തെ പറ്റിയുള്ള അറിവും വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും ഉണ്ടായിരിക്കണം.

 മറ്റു വ്യവസ്ഥകൾ

10 മണിക്കൂർ വരെ ജോലി ചെയ്യുവാൻ ആവശ്യമായ ആരോഗ്യവും കാഴ്ച ശക്തിയും ഉണ്ടായിരിക്കണം. സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്നും നേത്ര രോഗ വിദഗ്ധനിൽ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

 ബഹുമാനപ്പെട്ട കോടതി ഉത്തരവ് W.A.Nos.1126 & 1127/2022 dt. 22.08.2022 പ്രകാരം കെഎസ്ആർടിസിയിലേക്ക് നിയമനത്തിനായി PSC യുടെ റിസർവ് ഡ്രൈവർ ലിസ്റ്റിൽ (Category No. 196/2010) ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് KSRTC-SWIFT ന്റെ സേവന വസ്തുക്കൾ പാലിക്കുന്നതിന് സമ്മതമാണെങ്കിൽ മുൻഗണന നൽകുന്നതായിരിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ

1. അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കി അതിൽ ഉൾപ്പെട്ടിട്ടുള്ളവർ താഴെപ്പറയുന്ന പ്രക്രിയകൾ പൂർത്തീകരിക്കേണ്ടതാണ്.
2. സെലക്ഷൻ കമ്മിറ്റി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പാസായിരിക്കണം.
3. ഇന്റർവ്യൂ

കണ്ടക്ടർ

ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം.

 അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം

 5 വർഷത്തിൽ കുറയാതെ കണ്ടക്ടർ തസ്തികയിൽ ഏതെങ്കിലും പ്രമുഖ ബസ് ട്രാൻസ്പോർട്ട് സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയം. പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം.

 അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 21 വയസ്സ് മുതൽ 55 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം.

 മറ്റ് വ്യവസ്ഥകൾ

 ഇംഗ്ലീഷും മലയാളവും എഴുതുവാനും വായിക്കുവാനും അറിവുണ്ടായിരിക്കണം.

ഒരു കണ്ടക്ടർക്ക് ആവശ്യമായ സാമാന്യ കണക്കുകൾ കൂട്ടാനും കുറക്കാനും ഗുണിക്കുവാനും ഹരിക്കുവാനും അറിവുണ്ടായിരിക്കണം.

10 മണിക്കൂർ വരെ ജോലി ചെയ്യുവാൻ ആവശ്യമായ ആരോഗ്യവും കാഴ്ച ശക്തിയും ഉണ്ടായിരിക്കണം. സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്നും നേത്ര രോഗ വിദഗ്ധനിൽ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

 തിരഞ്ഞെടുപ്പ് പ്രക്രിയ

1. എഴുത്ത് പരീക്ഷ
2. ഇന്റർവ്യൂ

Salary Details

715 രൂപയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. അധിക മണിക്കൂറിന് 130 രൂപ അധികസമയ അലവൻസ് ആയി നൽകും. അധിക വരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചിട്ടുള്ള ഇൻസെന്റീവ് ബാറ്റയും ലഭ്യമാക്കുന്നതാണ്. PF/ ESI ആനുകൂല്യങ്ങൾ ജീവനക്കാർക്ക് ലഭിക്കുന്നതാണ്.

How to Apply?

 മുകളിൽ നൽകിയിരിക്കുന്ന യോഗ്യതയുള്ളവവരിൽ നിന്നും താല്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. അപേക്ഷയോടൊപ്പം ലൈസൻസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം.

 അപേക്ഷയോടൊപ്പം 100 രൂപ അപേക്ഷ ഫീസായി ഓൺലൈനായി അടക്കേണ്ടതാണ്. ഓൺലൈൻ വഴിയല്ലാതെ സമർപ്പിക്കുന്നതോ അപേക്ഷാ ഫീസ് അടക്കാത്തതോ ആയിട്ടുള്ള അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

Apply Now

Notification👇

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain